ആലപ്പുഴ: ചെങ്ങന്നൂരിൽ ബസുകൾ കൂട്ടിയിടിച്ച് 25 പേർക്ക് പരിക്കേറ്റു. ചെങ്ങന്നൂർ കല്ലിശേരിക്ക് സമീപമെത്തിയ ഒരു സൂപ്പർഫാസ്റ്റ് ബസും മറ്റൊരു സൂപ്പർഫാസ്റ്റ് ബസും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബസിന്റെ ചില്ലുകൾ മുഖത്ത് തറച്ച് കയറിയും പലർക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽപെട്ടവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.