ന്യൂഡൽഹി: മാറുന്ന ഇന്ത്യയുടെ മുഖമാണ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ എന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. മികച്ച സാങ്കേതികവിദ്യയുടെ ഉദാഹരണമാണ് വന്ദേ ഭാരത്. തദ്ദേശീയമായി വികസിപ്പിച്ച് ഈ ട്രെയിൻ വളരുന്ന, മാറുന്ന ഇന്ത്യയുടെ ചിത്രമാണെന്നും അവർ പറഞ്ഞു. വാരാണസി-ഡൽഹി ട്രെയിൻ രാജ്യത്തിന് സമർപ്പിച്ചതിന് പിന്നാലെയായിരുന്നു മീനാക്ഷി ലേഖിയുടെ പരാമർശം.
വാരാണസി-ഡൽഹി വന്ദേ ഭാരത് സർവീസ് നടത്തുന്നതോടെ പ്രയാഗ്രാജ്, കാൺപൂർ, ന്യൂഡൽഹി എന്നിവിടങ്ങളിലേക്കുള്ള യാത്ര സുഗമമാക്കും. മേഖലയിലെ സാംസ്കാരിക, വ്യാവസായിക, സാമ്പത്തിക വികസനത്തിനും ഇത് പ്രയോജനപ്പെടും. വാരാണസിയിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ പ്രയാഗ്രാജിലെത്തുന്ന തീർത്ഥാടകർക്കും ഗുണം ചെയ്യും. വ്യാവസായിക കേന്ദ്രമായ കാൺപൂരിലെത്തുന്നവർക്കും ട്രെയിൻ സഹായകമാകും.