വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടി; ലഭിച്ചത് 26.33 ലക്ഷം കോടിയുടെ നിക്ഷേപ പദ്ധതികൾ; ഗുജറാത്ത് വികസിത ഭാരതത്തിലേക്കുള്ള കവാടം; അമിത് ഷാ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടി; ലഭിച്ചത് 26.33 ലക്ഷം കോടിയുടെ നിക്ഷേപ പദ്ധതികൾ; ഗുജറാത്ത് വികസിത ഭാരതത്തിലേക്കുള്ള കവാടം; അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2024, 05:05 pm IST
FacebookTwitterWhatsAppTelegram

ഗാന്ധിനഗർ: മഹാത്മാ മന്ദിരത്തിൽ നടന്ന 10-ാമത് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടി സമാപിക്കുമ്പോൾ രാജ്യത്തേക്ക് 26.33 ലക്ഷം കോടിയുടെ നിക്ഷേപ പദ്ധതികൾ എത്തിയതായി ആഭ്യന്തരമന്ത്രി അമിത് ഷാ. 41,299 പദ്ധതികൾക്കായുള്ള ധാരണാപത്രത്തിലാണ് ഇതുവരെ ഒപ്പുവച്ചത്. വികസിത ഭാരതത്തിലേക്കുള്ള കവാടം ഗുജറാത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് ഇന്ന് രാജ്യത്തിന് വിശ്വാസമുണ്ടെന്നും ഈ വിശ്വാസം എന്നും നാം നിലനിർത്തണമെന്നും അദ്ദേഹം പറഞ്ഞു.

”നിരവധി പദ്ധതികളുടെ നിക്ഷേപങ്ങൾക്കും ആരംഭത്തിനും വ്യവസായികൾ തിരഞ്ഞെടുക്കുന്ന രാജ്യമാണ് ഇന്ത്യ. പ്രധാനമന്ത്രി നേരേന്ദ്രമോദി നടത്തിയ പരിഷ്‌കാരങ്ങളുടെ ഫലമായി ഇന്ത്യ അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണ്. 2003-ലാണ് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബലിന് പ്രധാനമന്ത്രി തുടക്കം കുറിച്ചത്. അദ്ദേഹത്തിന്റെ പരിശ്രമങ്ങളുടെ ഫലമായി ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ സ്ഥാനം ലോക രാജ്യങ്ങളുടെ പട്ടികയിൽ അഞ്ചാമതായി എത്തിക്കാൻ സാധിച്ചു. ‘വികസിത ഭാരതം’ എന്ന പ്രധാനമന്ത്രിയുടെ സ്വപ്‌നം 2047-ഓടെ സാക്ഷാത്കരിക്കപ്പെടും. അതിനൊരു തുടക്കമാണ് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടി”- അമിത് ഷാ വ്യക്തമാക്കി.

ഈ മാസം 10-ാം തീയതി മുതൽ 12-ാം തീയതി വരെയാണ് ഗാന്ധിനഗറിലെ മഹാത്മാ മന്ദിരത്തിൽ വച്ച് ഉച്ചകോടി നടന്നത്. വിവിധ രാജ്യങ്ങളിലെ നേതാക്കളും വ്യവസായ പ്രമുഖരുമുൾപ്പെടെ നിരവധി പേർ പങ്കെടുത്ത ഉച്ചകോടി വിജയകരമായതിന്റെ സന്തോഷവും ആഭ്യന്തരമന്ത്രി പങ്കുവച്ചു. ഗുജറാത്തിന് ലഭിച്ച നിക്ഷേപങ്ങൾ ഗുജറാത്തിന് വേണ്ടി മാത്രമല്ലെന്നും രാജ്യത്തിന്റെ വികസനത്തിനായുള്ളതാണെന്നും അദ്ദേഹം അറിയിച്ചു.

രണ്ട് ലക്ഷം കോടിയുടെ നിക്ഷേപ പദ്ധതികൾക്കാണ് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ഗുജറാത്തിൽ തുടക്കം കുറിച്ചിരിക്കുന്നത്. മുകേഷ് അംബാനി ഉൾപ്പെടെയുള്ള വ്യവസായ പ്രമുഖരും രാജ്യത്തിനായി നിക്ഷേപ പദ്ധതികൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സൈദ് അൽ നഹ്യാനും ടിമോർ-ലെസ്‌റ്റെ പ്രസിഡന്റ് ജോസ് റമോസ് ഹോർട്ടയും ഇന്ത്യയുമായി നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയിൽ നിർമ്മിച്ച് ജപ്പാനിലേക്ക് കയറ്റുമതി ചെയ്യാൻ സാധിക്കുന്ന തരത്തിലുള്ള സുസുകിയുടെ ആദ്യ ഇലക്ട്രിക് ബാറ്ററി വാഹനങ്ങളുടെ നിക്ഷേപ പദ്ധതികൾക്ക് സുസുകി ചെയർമാനും ഗുജറാത്തിൽ തുടക്കം കുറിച്ചിട്ടുണ്ട്.

Tags: amit shaFEATURED2Vibrant Gujarat Global Summit
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies