പത്തനംതിട്ട: മൈലപ്രയിലെ വ്യാപാരിയെ കടയിൽ കയറി കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കൊലപാതകത്തിന്ശേഷം ഒളിവിൽ പോയ മുഖ്യപ്രതികളിലൊരാളായ മുത്തുകുമാറാണ് അറസ്റ്റിലായത്. പത്തനംതിട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. തമിഴ്നാട്ടിൽ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
ഡിസംബർ 30-നാണ് മൈലപ്രയിലെ വ്യാപാരിയായ ജോർജിനെ കടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൈകാലുകൾ ബന്ധിച്ച് വായിൽ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. മോഷണശ്രമത്തിനിടെ പ്രതികൾ ജോർജിന്റെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.