ഛണ്ഡീഗഢ്: പ്രതിപക്ഷ സഖ്യത്തിന് കനത്ത തിരച്ചടിയുമായി ആംആദ്മി പാർട്ടി. പഞ്ചാബിൽ കോൺഗ്രസുമായി സഖ്യത്തിനില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ പ്രഖ്യാപിച്ചു. പശ്ചിമ ബംഗാളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നുള്ള തൃണമൂലിന്റെ നിലപാടിന് പിന്നാലെയാണ് പഞ്ചാബിലെ തിരിച്ചടി.
സീറ്റ് വിഭജനത്തിലെ വിയോജിപ്പാണ് പ്രതിപക്ഷ നിരയിലെ സ്പർദ്ധയ്ക്ക് പിന്നിൽ. ബംഗാളിൽ മുന്നു സീറ്റുകൾ മാത്രമേ നൽകൂ എന്ന തൃണമൂൽ നിലപാടിൽ അതൃപ്തി അറിയിച്ചതോടെയാണ് പ്രതിപക്ഷ കൂട്ടയ്മ്മയിൽ ആദ്യ വിള്ളൽ വീണത്. സമാനമാണ് പഞ്ചാബിലെ സ്ഥിതിയും. സീറ്റ് വിഭജനത്തിൽ ഉടക്കിയാണ് സഖ്യത്തെ ആംആദ്മി എതിർക്കുന്നത്.