പാലക്കാട്: മംഗലം ഡാമിന് സമീപം കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ജനവാസ മേഖലകളിൽ ഇറങ്ങിയിരുന്ന പിടിയാനയെയാണ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ ആന സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ നിൽക്കുന്നത് കണ്ടിരുന്നു. ഇന്നലെ രാത്രി ആനയെ കാട് കയറ്റാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ക്ഷീണിതയായ ആനയ്ക്ക് വനംവകുപ്പ് സ്ഥലത്തെത്തി ചികിത്സയും നൽകാൻ ശ്രമിച്ചു. തുടർന്ന് ഇന്ന് രാവിലെയോടെയാണ് ചരിഞ്ഞത്. പ്രായാധിക്യമാണ് മരണകാരണമെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം.