ന്യൂഡൽഹി: ഭാരതം വികസനത്തിന്റെ പാതയിലാണ് സഞ്ചരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ വരുമാനവും അവസരവും വർദ്ധിക്കുകയാണ് ചെയ്യുന്നത്. ദാരിദ്ര്യം കുറഞ്ഞു വരുന്ന കാഴ്ചയ്ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നതെന്നും ഭാരതം കടന്നു പോകുന്നത് അനുകൂലമായ സമയത്തിലൂടെയും സാഹചര്യത്തിലൂടെയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഡൽഹിയിൽ നടക്കുന്ന ടൈംസ് ഗ്ലോബൽ ബിസിനസ് ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” ഇന്ത്യ ഒരു ക്ഷേമരാഷ്ട്രമാണ്. രാജ്യത്തെ സാധാരണക്കാരന്റെ ദൈനംദിന ജീവിതം മെച്ചപ്പെടുത്താനും സുഗമമാക്കുകയുമാണ് കേന്ദ്ര സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. ഇതിനാണ് ഞങ്ങൾ പ്രാധാന്യവും മുൻഗണനയും നൽകുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യ എങ്ങനെയാണ് വികസനത്തിന്റെ പാതയിലെത്തിയതെന്നാണ് ലോകം വീക്ഷിക്കുന്നത്. അതുകൊണ്ടാണ് ഞാൻ ആവർത്തിച്ചു പറയുന്നത് നാം നമ്മുടെ കഴിവുകളിൽ വിശ്വസിക്കണം, നമ്മുടെ രാജ്യത്തിന്റെ കഴിവിൽ വിശ്വസിക്കണം, രാജ്യത്തിന് അനുകൂലമായ സമയം എത്തിയിരിക്കുന്നു..”- പ്രധാനമന്ത്രി അറിയിച്ചു.
Let us talk business, let us talk growth and let us talk about India’s spectacular development journey in the last decade.
Looking forward to speaking at the ET NOW Global Business Summit at around 8 PM this evening. I urge you all to watch my remarks LIVE. @ETNOW_GBS #GBS2024
— Narendra Modi (@narendramodi) February 9, 2024
കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്തിന്റെ വളർച്ചാ നിരക്ക് വളരെ അധികം വർദ്ധിച്ചിരിക്കുന്നു. പണപ്പെരുപ്പം രാജ്യത്ത് നിയന്ത്രണവിധേയമാണ്. രാജ്യത്തിന്റെ കയറ്റുമതികൾ വർദ്ധിച്ചുവെന്നും വരുമാനം വർദ്ധിച്ചതോടെ ദാരിദ്ര്യം കുറഞ്ഞുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യയോടുള്ള ലോകത്തിന്റെ വിശ്വാസം അനുദിനം വർദ്ധിച്ചു വരികയാണ്. വികസനം, തടസം, വൈവിധ്യവത്കരണം എന്നീ ആശയങ്ങളെ മുറുകെ പിടിച്ചാണ് ലോകത്തിനൊപ്പം നമ്മുടെ രാജ്യവും സഞ്ചരിക്കുന്നത്. ഈ മൂന്ന് വിഷയങ്ങളാണ് ഇന്ന് ലോകത്ത് ചർച്ച ചെയ്യപ്പെടുന്നത്. അതിനാൽ കേന്ദ്ര സർക്കാർ ഇക്കാര്യങ്ങളെല്ലാം കൃത്യമായി വിശകലനം ചെയ്താണ് മുന്നോട്ടു പോകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്നലെയും ഇന്നുമായാണ് ഡൽഹിയിലെ താജ് പാലസിൽ വച്ച് ടൈംസ് ഗ്ലോബൽ ബിസിനസ് ഉച്ചകോടി 2024 നടക്കുന്നത്. സാമ്പത്തിക പ്രവണതകൾ, കോർപ്പറേറ്റ് പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളാണ് ഉച്ചക്കോടിയിൽ മുൻനിർത്തുന്നത്. രണ്ട് ദിവസങ്ങളിലായി വിവിധ കമ്പനികളിലെ പ്രമുഖരും മന്ത്രിമാരും ആശയങ്ങൾ പങ്കുവയ്ക്കും. 30 ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയിലേക്ക് ഇന്ത്യയെ നയിക്കുന്നതിനായി സഹായിക്കുന്ന ആഗോള ബിസിനസ്, വ്യാപാരം, സാമ്പത്തിക വികസനം തുടങ്ങിയ വിഷയങ്ങൾ ഉച്ചകോടിയിൽ സമഗ്രമായി ചർച്ച ചെയ്യും.