വയനാട്: വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയുമായി സ്കൂൾ പ്രിൻസിപ്പാൾ പിടിയിൽ. വൈത്തിരിയിൽ വച്ചാണ് സംഭവം. വാഹനപരിശോധനക്കിടെയാണ് മയക്കുമരുന്ന് പിടികൂടിയത്. അദ്ധ്യാപകന്റെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയതിനെ തുടർന്ന് നടത്തിയ ദേഹപരിശോധനയിൽ ഷർട്ടിന്റെ പോക്കറ്റിൽ നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്.
പ്രതിയുടെ പക്കൽ നിന്നും 26 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. പുൽപള്ളിയിലെ ഒരു സ്വകാര്യ സ്കൂളിലെ പ്രിൻസിപ്പാളാണ് ജയരാജ്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിന് ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.