ഉത്തർപ്രദേശിനെതിരെ രാഹുലിന്റെ മനസിൽ എത്രത്തോളം വിഷ ചിന്തകളുണ്ടെന്ന് ഇപ്പോൾ തെളിഞ്ഞു; കോൺഗ്രസിന്റെ ഭാവി എന്നും ഇരുട്ടിലാണെന്നും സ്മൃതി ഇറാനി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉത്തർപ്രദേശിനെതിരെ രാഹുലിന്റെ മനസിൽ എത്രത്തോളം വിഷ ചിന്തകളുണ്ടെന്ന് ഇപ്പോൾ തെളിഞ്ഞു; കോൺഗ്രസിന്റെ ഭാവി എന്നും ഇരുട്ടിലാണെന്നും സ്മൃതി ഇറാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2024, 11:15 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വാരാണസിയിലെ ജനങ്ങളെ അധിക്ഷേപിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഉത്തർപ്രദേശിനെതിരെ രാഹുലിന്റെ മനസിൽ എത്രത്തോളം വിഷമുണ്ടെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസം നടത്തിയ പരാമർശങ്ങളെന്ന് സ്മൃതി ഇറാനി വിമർശിച്ചു. ” ഉത്തർപ്രദേശിലെ വോട്ടർമാർക്കെതിരെ രാഹുൽ അങ്ങേയറ്റം അധിക്ഷേപകരമായ പരാമർശങ്ങളാണ് നടത്തിയിരിക്കുന്നത്. രാഹുലിന്റെ മനസിൽ ഇവിടുത്തെ ജനങ്ങൾക്കെതിരെ എത്രത്തോളം വിഷ ചിന്തകളുണ്ടെന്ന് ഇതിൽ നിന്ന് വ്യക്തമാണ്.

രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച വ്യക്തിയാണ് രാഹുൽ. ഇപ്പോൾ വാരാണസിയിലേയും ഉത്തർപ്രദേശിലേയും ജനങ്ങളെ കുറിച്ച് മോശമായി പറയാനാണ് രാഹുൽ ശ്രമിക്കുന്നത്. ഉത്തർപ്രദേശ് ഇപ്പോൾ വികസനത്തിന്റെ പാതയിലാണ്. കോൺഗ്രസിന്റെ ഭാവി എന്നും ഇരുട്ടിൽ തന്നെ ആയിരിക്കും. മകനെ നല്ല രീതിയിൽ വളർത്താൻ സാധിച്ചിട്ടില്ലെങ്കിൽ, ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങൾ നടത്തരുത് എന്നെങ്കിലും സോണിയ ഗാന്ധി രാഹുലിനോട് പറയണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നതെന്നും” സ്മൃതി ഇറാനി പറയുന്നു.

രാഹുലിന്റെ പരാമർശങ്ങൾക്കെതിരെ ഉത്തർപ്രദേശ് മന്ത്രിസഭാംഗമായ ദിനേശ് പ്രതാപ് സിംഗും രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. രാഹുൽ ഈ രാജ്യത്തോട് മാപ്പ് പറയണമെന്നും ദിനേശ് പ്രതാപ് ആവശ്യപ്പെട്ടു. ” ഭാരതത്തിന്റെ സംസകാരം ലോകത്തിന് മുന്നിൽ ഉയർത്തിപ്പിടിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. അങ്ങനെയുള്ളപ്പോൾ ഇത്തരത്തിലുള്ള അപകീർത്തികരമായ പ്രസ്താവനകൾ കേൾക്കുന്നത് തന്നെ സങ്കടകരമാണ്. നമ്മുടെ സംസ്‌കാരത്തിൽ പൊതുവെ മദ്യപാനം അംഗീകരിക്കാറില്ല. എന്റെ കുടുംബത്തിൽ ആരും പരസ്യമായി മദ്യപിക്കാറില്ലെന്ന് എനിക്ക് ഉറച്ച് പറയാൻ കഴിയും. എന്നാൽ രാഹുലിന് അത് സാധിക്കുമോ. സംസ്ഥാനത്തെ ജനങ്ങളെ മോശമായി ചിത്രീകരിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്നും, പരാമർശങ്ങൾക്ക് മാപ്പ് പറയണമെന്നും” അദ്ദേഹം ആവശ്യപ്പെട്ടു.

Tags: UPBJPSMRITHI IRANIRAHUL GANHI
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies