അഗർത്തല: ത്രിപുരയിലെ പ്രധാന പ്രതിപക്ഷം തിപ്ര മോത ബിജെപി സർക്കാരിന്റെ ഭാഗമാകും. നിലവിലുള്ള ബിജെപിയുടെ മന്ത്രിസഭയിൽ തിപ്ര മോതയെ കൂടി ഉൾപ്പെടുത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ അധികരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ട് പേർ മന്ത്രിസഭയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. 60 അംഗ ത്രിപുര നിയമസഭയിൽ 13 എംഎൽഎമാരാണ് തിപ്ര മോതയ്ക്കുള്ളത്.
ത്രിപുര സർക്കാരുമായും കേന്ദ്രസർക്കാരുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ ത്രികക്ഷി ഉടമ്പടി ഒപ്പുവച്ചതിന് പിന്നാലെയാണ് മാണിക് സാഹയുടെ നേതൃത്വത്തിലുള്ള ത്രിപുര സർക്കാരിൽ ചേരാനുള്ള തിപ്ര മോതയുടെ തീരുമാനമെന്നാണ് സൂചന. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് തീരുമാനം.
സിപിഎം സർക്കാരിന്റെ ദുർഭരണത്തിന് അറുതിവരുത്തി അധികാരത്തിലെത്തിയ ബിജെപിയുടെ നയങ്ങളോട് തിപ്ര മോത വലിയ എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ല.