സംയുക്ത സൈനികാഭ്യാസം തുടർന്ന് യുഎസും-ദക്ഷിണ കൊറിയയും; യുദ്ധത്തിനുള്ള തയ്യാറെടുപ്പുകൾ വേഗത്തിലാക്കാൻ സൈനികർക്ക് നിർദ്ദേശവുമായി കിം ജോങ് ഉൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സംയുക്ത സൈനികാഭ്യാസം തുടർന്ന് യുഎസും-ദക്ഷിണ കൊറിയയും; യുദ്ധത്തിനുള്ള തയ്യാറെടുപ്പുകൾ വേഗത്തിലാക്കാൻ സൈനികർക്ക് നിർദ്ദേശവുമായി കിം ജോങ് ഉൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2024, 06:42 am IST
FacebookTwitterWhatsAppTelegram

സോൾ: രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലയിലുള്ള സൈനിക ഓപ്പറേഷൻ ബേസ് സന്ദർശിച്ച് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ. സൈനികരുടെ പരിശീലന സ്ഥലത്ത് ഉൾപ്പെടെ സന്ദർശനം നടത്തിയ കിം ജോങ് ഉൻ, വൈകാതെ തന്നെ എല്ലാവരോടും യുദ്ധത്തിന് തയ്യാറെടുപ്പുകൾ നടത്തണമെന്ന് നിർദ്ദേശിച്ചതായും രാജ്യത്തെ വാർത്താ ഏജൻസിയായ കെസിഎൻഎ റിപ്പോർട്ട് ചെയ്തു.

നിലവിലെ സാഹചര്യങ്ങൾക്ക് അനുസൃതമായി യുദ്ധത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തണമെന്നും, പോരാട്ട ശേഷി മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള യുദ്ധ അഭ്യാസ മുറകൾ പതിവായി പരിശീലിക്കണമെന്നും കിം സൈനികരോട് പറഞ്ഞതായും കെസിഎൻഎ റിപ്പോർട്ട് ചെയ്യുന്നു. ദക്ഷിണകൊറിയയും അമേരിക്കയും സംയുക്തമായി സൈനികാഭ്യാസം ആരംഭിച്ചതിന് പിന്നാലെയാണ് കിം ജോങ് ഉൻ രാജ്യത്തെ സൈനിക ക്യാമ്പിൽ സന്ദർശനം നടത്തിയത്. എന്നാൽ യുഎസിന്റേയും ദക്ഷിണ കൊറിയയുടേും സൈനിക അഭ്യാസത്തെ കുറിച്ച് കിം ഏതെങ്കിലും രീതിയിലുള്ള പരാമർശങ്ങൾ നടത്തിയോ എന്ന കാര്യം കെസിഎൻഎ വ്യക്തമാക്കിയിട്ടില്ല. ഇരു രാജ്യങ്ങളും സൈനികാഭ്യാസത്തിൽ നിന്ന് പിന്മാറണമെന്ന് കഴിഞ്ഞ ദിവസം ഉത്തരകൊറിയ ആവശ്യപ്പെട്ടിരുന്നു. ഇത് അവഗണിച്ചാണ് യുഎസും-ദക്ഷിണ കൊറിയയും മുന്നോട്ട് പോകുന്നത്.

യുഎസും ദക്ഷിണകൊറിയയും എല്ലാവർഷവും ഇത്തരത്തിൽ സംയുക്തമായി സൈനികാഭ്യാസ പ്രകടനങ്ങൾ നടത്തി വരാറുണ്ട്. എന്നാൽ ഇക്കുറി ദക്ഷിണ കൊറിയയുടെ ഭാഗത്ത് നിന്നും സാധാരണ പങ്കെടുക്കുന്നതിലും ഇരട്ടി സൈനികർ പങ്കെടുക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. എന്നാൽ സംയുക്ത സൈനികാഭ്യാസം നടക്കുന്നത് എവിടെയാണെന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ല. ദക്ഷിണ കൊറിയയുമായി ഏത് സമയത്തും യുദ്ധം പ്രതീക്ഷിക്കാമെന്നും, ഇനിയൊരു കൂടിച്ചേരലോ സൗഹൃദപരമായ മുന്നോട്ട് പോക്കോ സാധ്യമല്ലെന്നും കിം ജോങ് ഉൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

Tags: south koreaamericaFEATURED2seoulNorth KoreaKIM JONG UN
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies