സിഎഎ നടപ്പിലാക്കില്ലെന്ന് പറയാൻ അവർക്ക് എന്താണ് അവകാശം;പൗരത്വം കേന്ദ്രത്തിന്റെ അധികാരം; പിണറായിക്കും മമതയ്ക്കും സ്റ്റാലിനുമെതിരെ വിമർശനവുമായി അമിത് ഷാ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സിഎഎ നടപ്പിലാക്കില്ലെന്ന് പറയാൻ അവർക്ക് എന്താണ് അവകാശം;പൗരത്വം കേന്ദ്രത്തിന്റെ അധികാരം; പിണറായിക്കും മമതയ്‌ക്കും സ്റ്റാലിനുമെതിരെ വിമർശനവുമായി അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2024, 10:05 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെ എതിർക്കുകയും എത് നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും അവകാശപ്പെട്ട മമത ബാനർജിക്കും, സ്റ്റാലിനും പിണറായി വിജയനുമെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സിഎഎ ഭരണഘടനയിലെ ഒരു വ്യവസ്ഥയും ഇല്ലാതാക്കുന്നില്ലെന്നും, പൗരത്വവുമായി ബന്ധപ്പെട്ടുള്ള നിയമങ്ങൾ നിർമ്മിക്കാനും അവ നടപ്പിലാക്കാനും കേന്ദ്ര സർക്കാരിന് മാത്രമാണ് അധികാരമുള്ളതെന്നും അമിത് ഷാ വ്യക്തമാക്കി.

” നിയമം നടപ്പിലാക്കില്ലെന്നാണ് അവർ അവകാശപ്പെടുന്നത്. കേന്ദ്രം നടപ്പിലാക്കിയ നിയമം നിരസിക്കാൻ അവർക്ക് അവകാശമില്ല. നമ്മുടെ ഭരണഘടന പ്രകാരം പൗരത്വവുമായി ബന്ധപ്പെട്ട നിയമങ്ങൾ നിർമ്മിക്കാനുള്ള അവകാശം പാർലമെന്റിന് മാത്രമാണുള്ളത്. നിയമം നടപ്പിലാക്കുന്നത് കേന്ദ്രത്തിന്റെ വിഷയമാണ്. അല്ലാതെ സംസ്ഥാനങ്ങളുടേതല്ല.

ഭരണഘടനയിലെ ആർട്ടിക്കിൾ 11 പ്രകാരം പാർലമെന്റിന് പൗരത്വം സംബന്ധിച്ചുള്ള നിയമങ്ങൾ നിർമ്മിക്കാനുള്ള അധികാരമുണ്ട്. പ്രീണന രാഷ്‌ട്രീയത്തിന് വേണ്ടിയാണ് ഇപ്പോൾ പലരും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത്. അസദുദ്ദീൻ ഒവൈസി, രാഹുൽ ഗാന്ധി, അരവിന്ദ് കെജ്രിവാൾ, മമത ബാനർജി തുടങ്ങിയ നേതാക്കളെല്ലാം നുണകൾ പ്രചരിപ്പിച്ചു കൊണ്ടേ ഇരിക്കുകയാണ്. സിഎഎ നടപ്പിലാക്കുമെന്ന് 2019ലെ പ്രകടന പത്രികയിൽ തന്നെ ബിജെപി വ്യക്തമാക്കിയിരുന്നതാണ്. സിഎഎ ഈ രാജ്യത്തിന്റെ നിയമമാണ്. പ്രീണനരാഷ്‌ട്രീയത്തിലൂടെ വോട്ട് ഉറപ്പിക്കൽ മാത്രമാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്.

പ്രതിപക്ഷം എന്തിലും രാഷ്‌ട്രീയം കാണുന്നവരാണ്. സർജ്ജിക്കൽ സ്‌ട്രൈക്കിൽ രാഷ്‌ട്രീയമുണ്ടെന്നാണ് അവർ നേരത്തെ പറഞ്ഞത്. തീവ്രവാദത്തിനെതിരെ നടപടി എടുക്കേണ്ടതില്ല എന്നാണോ അവർ ഉദ്ദേശിക്കുന്നത്. ആർട്ടിക്കിൾ 370 റദ്ദാക്കിയത് ഞങ്ങളുടെ രാഷ്‌ട്രീയ നേട്ടത്തിന് വേണ്ടിയാണെന്ന് അവർ പറഞ്ഞു. 1950 മുതൽ ഞങ്ങൾ പറഞ്ഞതാണ് ആർട്ടിക്കിൾ 370 എടുത്തുകളയുമെന്ന്. പറയുന്നതൊന്നും ചെയ്യാറില്ല എന്നതാണ് പ്രതിപക്ഷത്തിന്റെ ചരിത്രം. എന്നാൽ ബിജെപിയോ നരേന്ദ്രമോദിയോ അങ്ങനെ അല്ല. പറയുന്നത് പ്രവർത്തിച്ച് കാണിക്കും. പ്രധാനമന്ത്രി നൽകുന്ന എല്ലാ ഉറപ്പുകളും നിറവേറ്റപ്പെടുമെന്നും” അമിത് ഷാ പറഞ്ഞു.

Tags: CAAPinarayi VijayanAmit ShahMAMATAStalinFEATURED2
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies