മുംബൈ: മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ പദ്മാകര്‍ വാല്‍വി ബിജെപിയില്‍ ചേര്‍ന്നു. മുംബൈയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ചന്ദ്രശേഖര്‍ ഭവന് കുലേ, രാജ്യസഭ എംപി അശോക് ചവാന് എന്നിവരുടെ സാന്നിധ്യത്തില്‍ പദ്മാകര്‍ വാല്‍വി പാര്‍ട്ടി അംഗത്വം സ്വീകരിച്ചു.
വടക്കന്‍ മഹാരാഷ്ട്രയിലെ നന്ദൂര്‍ബാര്‍ ജില്ലയിലെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവാണ് പദ്മാകര്‍ വാല്‍വി. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി നന്ദൂര്‍ബറില്‍ രാഹുല്‍ പൊതുസമ്മേളനം നടത്തിയിരുന്നു. മിലിന്ദ് ദിയോറ, ബാബ സിദ്ധിഖി, അശോക് ചവാന് എന്നിവര്‍ക്കുശേഷം പാര്‍ട്ടി വിടുന്ന പ്രമുഖ നേതാവാണ് വാല്‍വി. കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ ഇനിയും പാർട്ടി വിടുമെന്ന വിവരമാണ് പുറത്തുവരുന്നത്.