തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ മുൻകരുതലുകളുമായി പൊലീസ്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യമാദ്ധ്യമങ്ങൾ നിരീക്ഷിക്കുന്നതിനായി പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലുമാണ് പൊലീസ് സംഘത്തെ നിയോഗിച്ചിരിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബാണ് സോഷ്യല്‍ മീഡിയ നിരീക്ഷണ സംഘത്തെ നിയോഗിച്ചത്.
തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ പങ്കുവെച്ചാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇക്കാര്യത്തിൽ പൊതുജനങ്ങൾക്കും വിവരം നല്‍കാവുന്നതാണ്. വാട്സാപ്പിലൂടെ ബന്ധപ്പെടാമെന്നും പൊലീസ് സോഷ്യല്‍ മീഡിയ നിരീക്ഷണ സംഘം വ്യക്തമാക്കി. വിവരങ്ങൾ അറിയിക്കേണ്ട വാട്സ് ആപ്പ് നമ്പറുകൾ ചുവടെ…
സൈബര്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് 9497942700, തിരുവനന്തപുരം സിറ്റി 9497942701, തിരുവനന്തപുരം റൂറല്‍ 9497942715, കൊല്ലം സിറ്റി 9497942702, കൊല്ലം റൂറല്‍ 9497942716, പത്തനംതിട്ട 9497942703, ആലപ്പുഴ 9497942704, കോട്ടയം 9497942705, ഇടുക്കി 9497942706, എറണാകുളം സിറ്റി 9497942707, എറണാകുളം റൂറല്‍ 9497942717, തൃശൂര്‍ സിറ്റി 9497942708, തൃശൂര്‍ റൂറല്‍ 9497942718, പാലക്കാട് 9497942709, മലപ്പുറം 9497942710, കോഴിക്കോട് സിറ്റി 9497942711, കോഴിക്കോട് റൂറല്‍ 9497942719, വയനാട് 9497942712, കണ്ണൂര്‍ സിറ്റി 9497942713, കണ്ണൂര്‍ റൂറല്‍ 9497942720, കാസര്‍ഗോഡ് 9497942714, തിരുവനന്തപുരം റേഞ്ച് 9497942721, എറണാകുളം റേഞ്ച് 9497942722, തൃശൂര്‍ റേഞ്ച് 9497942723, കണ്ണൂര്‍ റേഞ്ച് 9497942724.