ജയിലിൽ കിടന്ന് കെജ്‌രിവാളിന്റെ ശരീരഭാരം 4.5 കുറഞ്ഞുവെന്ന ആരോപണവുമായി ആം ആദ്മി; നിഷേധിച്ച് തിഹാർ ജയിൽ അധികൃതർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജയിലിൽ കിടന്ന് കെജ്‌രിവാളിന്റെ ശരീരഭാരം 4.5 കുറഞ്ഞുവെന്ന ആരോപണവുമായി ആം ആദ്മി; നിഷേധിച്ച് തിഹാർ ജയിൽ അധികൃതർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2024, 11:44 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി:ജയിലിൽ കിടന്ന് അരവിന്ദ് കെജ്‌രിവാളിന്റെ ഭാരം കുറഞ്ഞുവെന്ന ആരോപണവുമായി ആം ആദ്മി. മാർച്ച് 21ന് ഡൽഹി മദ്യനയക്കേസിൽ അറസ്റ്റിലായതിന് പിന്നാലെ കെജ്‌രിവാളിന്റെ തൂക്കം 4.5 കിലോ കുറഞ്ഞുവെന്നാണ് ഡൽഹി മന്ത്രിസഭാംഗവും ആം ആദ്മി നേതാവുമായ അതിഷി ആരോപിച്ചത്. ഇത്തരത്തിൽ വളരെ പെട്ടന്ന് ഭാരം കുറയുന്നത് കെജ്‌രിവാളിന്റെ ആരോഗ്യസ്ഥിതി അപകടത്തിലാക്കുമെന്നും, ഡോക്ടർമാർ ആശങ്ക അറിയിച്ചു എന്നും അതിഷി പറയുന്നു.

”ബിജെപിയാണ് കെജ്‌രിവാളിന്റെ ആരോഗ്യം അപകടത്തിലാക്കുന്നത്. അരവിന്ദ് കെജ്‌രിവാൾ കടുത്ത പ്രമേഹരോഗം ഉള്ളയാളാണ്. എന്നാൽ ആരോഗ്യപ്രശ്‌നങ്ങൾക്കിടയിലും 24 മണിക്കൂറും രാജ്യത്തിന് വേണ്ടി സേവനം ചെയ്തിരുന്ന വ്യക്തിയാണ് അദ്ദേഹം. അറസ്റ്റ് ഉണ്ടായതിന് ശേഷം കെജ്‌രിവാളിന്റെ ശരീരഭാരം 4.5 കിലോയാണ് കുറഞ്ഞത്. അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാൽ ഈ രാജ്യം മാത്രമല്ല, ദൈവം പോലും നിങ്ങളോട് പൊറുക്കില്ലെന്നും” അതിഷി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.

എന്നാൽ അതിഷിയുടെ വാദങ്ങൾ തിഹാർ ജയിൽ അധികൃതർ നിഷേധിച്ചു. ജയിലിൽ എത്തുമ്പോൾ 55 കിലോ ആയിരുന്നു കെജ്‌രിവാളിന്റെ ശരീരഭാരം. അത് ഇപ്പോഴും അങ്ങനെ തന്നെയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനിലയിലും യാതൊരുവിധ പ്രശ്‌നങ്ങളുമില്ല. ഷുഗർ ലെവൽ നിലവിൽ സാധാരണ നിലയിലാണെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച ഷുഗർ ലെവലിൽ വ്യതിയാനം വന്നതോടെ ജയിലിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു കെജ്‌രിവാൾ.

24 മണിക്കൂറും സെല്ലിൽ ഘടിപ്പിച്ച സിസിടിവി ക്യാമറ വഴി കെജ്‌രിവാളിനെ നിരീക്ഷിക്കുന്നുണ്ട്. ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിലാണ് കെജ്‌രിവാൾ. കഴിഞ്ഞ ദിവസം ഭാര്യ സുനിതയുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കാനുള്ള സൗകര്യം ജയിൽ അധികൃതർ ഒരുക്കി നൽകിയിരുന്നു. ഉച്ചയ്‌ക്ക് ശേഷം വീട്ടിൽ നിന്നുള്ള ഭക്ഷണം കഴിക്കാൻ കെജ്‌രിവാളിന് അനുമതി നൽകിയതായും ജയിൽ അധികൃതർ പറയുന്നു. ജയിലിൽ കാണാൻ ആഗ്രഹിക്കുന്ന ആറ് പേരുടെ പട്ടിക കെജ്‌രിവാൾ കഴിഞ്ഞ ദിവസം ജയിൽ മേധാവിമാർക്ക് കൈമാറിയിരുന്നു. ഭാര്യ, മകൻ, മകൾ, കെജ്‌രിവാളിന്റെ പ്രൈവറ്റ് സെക്രട്ടറി ബിഭവ് കുമാർ, ആംആദ്മി ജനറൽ സെക്രട്ടറി സന്ദീപ് പഥക് എന്നിവരുടെ പേരാണ് പട്ടികയിലുള്ളത്.

Tags: BJPAAPArvind KejriwalTihar JailFEATURED2athishi
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies