ശ്രീനഗർ: അതിർത്തിയിൽ ഭീകരനെ വകവരുത്തി ഇന്ത്യൻ സൈന്യം. ജമ്മു കശ്മീരിലെ ഉറി സെക്ടറിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തുന്നതിനിടെയാണ് ഭീകരനെ വധിച്ചത്.
രഹസ്യവിവരത്തെ തുടർന്ന് നടത്തിയ ഓപ്പറേഷനിലാണ് നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയത്. അപ്രതീക്ഷിതമായി ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. പ്രത്യാക്രമണത്തിലാണ് ഭീകരനെ വധിച്ചത്. സ്ഥലം സൈന്യം വളഞ്ഞിരിക്കുകയാണ്. തിരച്ചിലുകൾ പുരോഗമിക്കുകയാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.