സിദ്ധാർത്ഥിന്റെ കുടുംബത്തിന്റെ മൊഴിയെടുക്കാൻ സിബിഐ; മകന്റെ മരണത്തിന്റെ കൂടുതൽ തെളിവുകൾ ഉദ്യോഗസ്ഥർക്ക് കൈമാറും: ജയപ്രകാശ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിദ്ധാർത്ഥിന്റെ കുടുംബത്തിന്റെ മൊഴിയെടുക്കാൻ സിബിഐ; മകന്റെ മരണത്തിന്റെ കൂടുതൽ തെളിവുകൾ ഉദ്യോഗസ്ഥർക്ക് കൈമാറും: ജയപ്രകാശ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2024, 10:31 pm IST
FacebookTwitterWhatsAppTelegram

വയനാട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ സിബിഐ മാതാപിതാക്കളുടെ മൊഴിയെടുക്കും. ഇതിനായി സിദ്ധാർത്ഥിന്റെ കുടുംബത്തോട് ചൊവ്വാഴ്ച വയനാട്ടിലെത്താൻ സിബിഐ നിർദേശം നൽകി. ഡൽഹിയിൽ നിന്നെത്തിയ സിബിഐ ഉദ്യോഗസ്ഥരാണ് സിദ്ധാർത്ഥിന്റെ മരണം അന്വേഷിക്കുന്നത്.

ഇന്ന് വയനാട്ടിലെത്തിയ സിബിഐ ഉദ്യോഗസ്ഥർ കൽപ്പറ്റ ഡിവൈഎസ്പിയുമായി കൂടിക്കാഴ്ച നടത്തുകയും കേസുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങൾ കൈമാറുകയും ചെയ്തു.

സിദ്ധാർത്ഥിന്റെ മരണം സിബിഐയ്‌ക്ക് കൈമാറാൻ കേന്ദ്രസർക്കാർ ഉത്തരവിടണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. കേസ് വൈകുന്ന ഓരോ സമയവും കുറ്റവാളിക്ക് രക്ഷപ്പെടാനുള്ള പഴുതുണ്ടാക്കുകയാണെന്നും ഇത് പ്രോത്സാഹിപ്പിക്കരുതെന്നും സംസ്ഥാനസർക്കാരിനെ കോടതി വിമർശിച്ചു. ഇതിനുപിന്നാലെയാണ് സിബിഐ അന്വേഷണത്തിന് വിജ്ഞാപനമിറങ്ങിയത്.

അതേസമയം കഴിഞ്ഞ ദിവസം സിദ്ധാർത്ഥിനെ ആൾക്കൂട്ട വിചാരണയ്‌ക്ക് വിധേയമാക്കിയ കോളേജ് ഹോസ്റ്റലിൽ പിതാവ് ജയപ്രകാശ് സന്ദർശനം നടത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് പൊലീസ് കണ്ടെത്താത്ത കൂടുതൽ തെളിവുകൾ സിബിഐയ്‌ക്ക് കൈമാറുമെന്ന് സിദ്ധാർത്ഥിന്റെ പിതാവ് പറഞ്ഞു.

സിബിഐക്ക് എല്ലാ സഹായങ്ങളും നൽകണമെന്ന് സംസ്ഥാന സർക്കാർ ഡിജിപിക്ക് നിർദേശം നൽകിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരെയും വാഹനങ്ങളും ഉറപ്പാക്കണമെന്നും ഇന്റലിജൻസ്, ഫോറൻസിക് സംഘത്തിന്റെയും സേവനം ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. ഇത് സംബന്ധിച്ച ഉത്തരവ് ആഭ്യന്തരവകുപ്പ് പുറത്തിറക്കിയിരുന്നു.

Tags: CBIFEATURED2Sidharth Murderwayanad
ShareTweetSendShare

More News from this section

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies