ബോംബും സിപിഎമ്മും! ബന്ധമില്ലെന്ന വാദം പൊളിയുന്നു; ഇവിടെ തള്ളിപ്പറഞ്ഞും അവിടെ ചേർത്തുപിടിച്ചും നേതാക്കൾ; ഷെറിലിന്റെ വീട്ടിലെത്തി സിപിഎം നേതൃത്വം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബോംബും സിപിഎമ്മും! ബന്ധമില്ലെന്ന വാദം പൊളിയുന്നു; ഇവിടെ തള്ളിപ്പറഞ്ഞും അവിടെ ചേർത്തുപിടിച്ചും നേതാക്കൾ; ഷെറിലിന്റെ വീട്ടിലെത്തി സിപിഎം നേതൃത്വം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2024, 12:07 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: പാനൂരിൽ ബോംബുണ്ടാക്കുന്നതിനിടെ നടന്ന സ്ഫോടനത്തിൽ മരിച്ച ഷെറിലിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് സിപിഎം നേതാക്കൾ. ഷെറിലിന് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് സിപിഎം സംസ്ഥാന നേതൃത്വം പലതവണ ആവർത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎം നേതാക്കൾ സംസ്കാര ചടങ്ങിനെത്തി നേതൃത്വം നൽകിയത്. കൂത്തുപറമ്പ് എംഎൽഎ കെ.പി. മോഹനൻ അടക്കമുള്ളവർ അന്തിമോപചാരമർപ്പിക്കാൻ വീട്ടിലെത്തിയിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു പാനൂരിൽ സ്ഫോടനം നടന്നത്. ബോംബ് നിർമിക്കുന്നതിനിടെയായിരുന്നു പൊട്ടിത്തെറിച്ചത്. പത്തോളം പേർ സംഭവസ്ഥലത്തുണ്ടായിരുന്നു. ഇതിൽ നാല് പേർ അറസ്റ്റിലായി. പിടിയിലായവരെല്ലാം സിപിഎം പ്രവർത്തകരും അനുഭാവികളുമായിരുന്നു. എന്നാൽ സംസ്ഥാന നേതൃത്വം ആദ്യമേ തള്ളിപ്പറഞ്ഞ് കയ്യൊഴിഞ്ഞു. പാർട്ടിയുമായി യാതൊരു ബന്ധവുമില്ലാത്ത ക്രിമിനലുകളാണ് എന്നായിരുന്നു വാദം.

തുടർന്ന് നടന്ന ഷെറിലിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ കെ.പി. മോഹനൻ എത്തിയത് കൂടാതെ ഷെറിലിന്റെ വീട്ടിലേക്ക് സിപിഎം ഏരിയാ കമ്മിറ്റിയം​ഗം സുധീർ, ലോക്കൽ കമ്മിറ്റിയം​ഗം അശോകൻ എന്നിവരും എത്തിയിരുന്നു. എന്നാൽ പാർ‌ട്ടി നേതാക്കളാരും മരണവീട്ടിൽ സന്ദർശനം നടത്തിയിട്ടില്ലെന്ന വാദമാണ് സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദനും ഉന്നയിച്ചത്. മരിച്ചയാൾ ക്രിമിനൽ സംഘത്തിലുള്ളതാണെന്ന് ചൂണ്ടിക്കാട്ടി സിപിഎം തന്നെ തള്ളിപ്പറഞ്ഞതിന് പിന്നാലെയാണ് സിപിഎം നേതാക്കൾ ഷെറിന്റെ വീട്ടിലെത്തിയത്. എന്നാൽ വാർത്ത പുറത്തുവന്നത് സിപിഎമ്മിനെ താറടിച്ചുകാണിക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണെന്ന് പാർട്ടിയുടെ മുതിർന്ന നേതാവ് പി.ജയരാജനും പ്രതികരിച്ചു.

പാനൂരിൽ ബോംബ് സ്ഫോടനം നടന്ന സ്ഥലം സിപിഎമ്മിന്റെ ശക്തികേന്ദ്രമാണ്. ഇവിടെ സ്ഫോടനത്തിന് ശേഷം നടന്ന പരിശോധനയിലും നിരവധി സ്റ്റീൽ ബോംബുകൾ കണ്ടെടുത്തിരുന്നു. ബോംബ് നിർമാണത്തെക്കുറിച്ച് യാതൊരു അറിവുമുണ്ടായിരുന്നില്ലെന്ന സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ ന്യായീകരണത്തിനെതിരെ കടുത്ത വിമർശനവും ഉയരുകയാണ്.

Tags: CPMbombBlastpanoorkerala
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies