പാലക്കാട്: മണ്ണാർക്കാട് കരിമ്പുഴയിൽ രണ്ട് വിദ്യാർത്ഥിനികൾ മുങ്ങിമരിച്ചു. അപകടത്തിൽ പരിക്കേറ്റ മറ്റൊരു വിദ്യാർത്ഥി ചികിത്സയിലാണ്. പാറക്കൽ സ്വദേശിനി റിസ്വാന (19) ചെറുമല സ്വദേശിനി ദീമ മെഹ്ബ ( 19) എന്നിവരാണ് മുങ്ങിമരിച്ചത്. ഇവരുടെ ബന്ധുവായ പുത്തൻ വീട്ടിൽ ബാദുഷ ( 17 ) യാണ് ചികിത്സയിലുള്ളത്.
ഇന്ന് വൈകീട്ട് കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപമായിരുന്നു അപകടം. പുഴയിൽ അകപ്പെട്ട മൂന്നു കുട്ടികളെയും നാട്ടുകാരാണ് കരയ്ക്കു കയറ്റിയത്. കാരാക്കുറിശ്ശി അരപ്പാറ സ്വദേശികളാണ് മൂന്ന് കുട്ടികളും.