കുടുംബ ഭരണവും അഴിമതിയുമാണ് ഡിഎംകെ; സ്റ്റാലിൻ സർക്കാരിനോട് ചോദ്യങ്ങൾ നിരത്തി രാജ്നാഥ് സിം​ഗ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുടുംബ ഭരണവും അഴിമതിയുമാണ് ഡിഎംകെ; സ്റ്റാലിൻ സർക്കാരിനോട് ചോദ്യങ്ങൾ നിരത്തി രാജ്നാഥ് സിം​ഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2024, 10:46 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: കുടുംബ ഭരണവും അഴിമതിയും മാത്രമാണ് ഡിഎംകെയിൽ ഉള്ളതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്. തമിഴ്നാടിന് വേണ്ടി ഡിഎംകെ ഇത്രയും കാലം എന്താണ് ചെയ്തതെന്നും രാജ്നാഥ് സിം​ഗ് ചോദിച്ചു. കൃഷ്ണ​ഗിരിയിൽ എൻഡിഎ സ്ഥാനാർത്ഥി സി നരസിംഹന്റെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കുടുംബ ഭരണവും അഴിമതിയും മാത്രമാണ് ഡിഎംകെ ചെയ്യുന്നത്. ഇതല്ലാതെ തമിഴ്നാടിന് വേണ്ടി ഡിഎംകെ എന്തെങ്കിലും ചെയ്യുന്നുണ്ടോ? അഴിമതിരഹിതവും വികസനോന്മുഖവുമായ ഭരണം നൽകാൻ ഡിഎംകെയ്‌ക്ക് കഴിയില്ല. ഡിഎംകെയുടെയും സഖ്യകക്ഷിയായ കോൺഗ്രസിന്റെയും ഏകലക്ഷ്യം കേന്ദ്രത്തിൽ അധികാരം പിടിക്കുക മാത്രമാണ്.

ബിജെപിയുടെ ആദ്യ സ്ഥാനം എപ്പോഴും രാഷ്‌ട്രമാണ്. എന്നാൽ, ഡിഎംകെയുടെ ആദ്യ സ്ഥാനം കുടുംബത്തിനാണ്. ജയലളിത പാവപ്പെട്ടവർക്കുവേണ്ടി പ്രവർത്തിക്കുകയും ജനങ്ങളെ സേവിക്കുകയും ചെയ്തു. എനിക്ക് അവരോട് എപ്പോഴും ബഹുമാനമാണ്. എന്നാൽ ഡിഎംകെ ഇവിടെ എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു.

തെരഞ്ഞെടുപ്പിന് മുമ്പ് ഘടകകക്ഷികൾ പരസ്പരം പോരടിക്കാൻ തുടങ്ങിയതിനാൽ ഇൻഡി സഖ്യവും ഇനി ശാശ്വതമല്ല. അവരുടെ ലക്ഷ്യം അധികാരം പിടിക്കുക എന്നതു മാത്രമാണ്. ഡിഎംകെയ്‌ക്കോ കോൺഗ്രസിനോ തമിഴ്‌നാട് വികസിപ്പിക്കാൻ കഴിയുമോ? ഡിഎംകെയ്‌ക്ക് എപ്പോഴെങ്കിലും കുടുംബത്തിനപ്പുറം ചിന്തിക്കാൻ സാധിക്കുമോ? ഈ സഖ്യത്തിന് രാജ്യസുരക്ഷ ശക്തിപ്പെടുത്താനാകുമോ… ഇതിനെല്ലാം ഇവരുടെ ഉത്തരം ഇല്ല എന്നതുമാത്രമാണ്.’- രാജ്നാഥ് സിം​ഗ് പറഞ്ഞു.

 

Tags: rajnath singChennai
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies