ഡൽഹിക്ക് 'തല" വേദന; ഹൈദരാബാദിന് 'ബാറ്റ്" വായന
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഡൽഹിക്ക് ‘തല” വേദന; ഹൈദരാബാദിന് ‘ബാറ്റ്” വായന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2024, 09:26 pm IST
FacebookTwitterWhatsAppTelegram

ടോസ് നേടി ബൗളിം​ഗ് തിരഞ്ഞെടുക്കാനുള്ള പന്തിന്റെ തീരുമാനം വൻ മണ്ടത്തരമായിരുന്നുവെന്ന് ആദ്യ ഓവറിൽ തന്നെ ഹൈദരാബാദ് ബാറ്റർമാർ ഡൽഹിക്ക് ബോദ്ധ്യമാക്കി. നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 277 റൺസാണ് എസ്.ആർ.എച്ച് കുറിച്ചത്. ആദ്യ ആറോവറിൽ നിലത്ത് നിർത്താതെ ഡൽഹി ബൗളർമാരെ എയറിലാക്കിയ അഭിഷേക് ശർമ്മ( 12 പന്തിൽ 46) ട്രാവിസ് ഹെഡ് (32 പന്തിൽ 89) സഖ്യം ടി20 ചരിത്രത്തിൽ പവർ പ്ലേയിലെ ഏറ്റവും ഉയർന്ന സ്കോറാണ് കുറിച്ചത്. ആറോവറിൽ 125 റൺസ്. ആറുവീതം സിക്സ് പറത്തിയ രണ്ട് ഇടം കൈയൻ ബാറ്റർമാരും ഡൽഹിയെ ഇടംവലം നോക്കാതെ ശിക്ഷിച്ചു.

എന്നാൽ ഏഴാമത്തെ ഓവർ എറിയാനെത്തിയ കുൽ​ദീപാണ് ഡൽഹിക്ക് ആശ്വാസത്തിനുള്ള വക നൽകിയത്. തന്റെ ആദ്യ ഓവറിൽ അഭിഷേക് ശർമ്മയെയും എയ്ഡൻ മാർക്രത്തെയും വീഴ്‌ത്തി ഹൈദരാബാ​ദിന്റെ റണ്ണൊഴുക്കിന് തടയിട്ടു. ഒൻപതാം ഓവറിൽ മടങ്ങിയെത്തി അപകടകാരിയായ ട്രാവിസ് ഹെഡിനെയും വീഴ്‌ത്തി 300ന് പുറത്തേക്ക് കുതിച്ച ഹൈദരാബാദിനെ പിടിച്ചുനിർത്താനായി. കൂറ്റൻ അടികളുമായി തുടങ്ങിയ ഹെൻ്റിച്ച് ക്ലാസനെ ബൗൾഡാക്കി അക്സർ പട്ടേലും ഡൽഹിക്ക് പ്രതീക്ഷ നൽകി.

എന്നാൽ പിന്നീട് ക്രീസിൽ ഒരുമിച്ച നിതീഷ് റെഡ്ഡിയുടെ (37) സഹായത്തോടെ ഷഹബാസ് അഹമ്മദ് (44) സ്കോർ 200 കടത്തി. നിതീഷ് വീണെങ്കിലും അബ്ദുൾ സമദിനെ(13) കൂട്ടുപിടിച്ച് ഷഹബാസ് അഹമ്മദ് (29 പന്തിൽ 59) ടോട്ടോൽ 250 കടത്തി. പാറ്റ് കമ്മിൻസ് (0) റണ്ണൗട്ടായി. അടികിട്ടിയെങ്കിലും നാലു വിക്കറ്റെടുത്ത കുൽദീപും ഒരു വിക്കറ്റ് വീഴ്‌ത്തി റൺസ് വിട്ടുനൽകുന്നതിൽ പിശുക്ക് കാട്ടിയ അക്സറുമാണ് ഹൈദരാബാദിനെ പ്രതിരോധിച്ചത്.

Tags: DelhiHyderabadClashipl2024
ShareTweetSendShare

More News from this section

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies