"വല്ലവരുടേയും ചിത്രം പുറത്തുവിടുന്നതിന് ഞാനെന്ത് ചെയ്യണം? തെളിവ് കൊണ്ടുവരുമെന്ന് കുറേനാളായി അവകാശപ്പെടുന്നുണ്ട്, എന്നിട്ട് എവിടെ?" ദല്ലാളിന് മറുപടി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“വല്ലവരുടേയും ചിത്രം പുറത്തുവിടുന്നതിന് ഞാനെന്ത് ചെയ്യണം? തെളിവ് കൊണ്ടുവരുമെന്ന് കുറേനാളായി അവകാശപ്പെടുന്നുണ്ട്, എന്നിട്ട് എവിടെ?” ദല്ലാളിന് മറുപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2024, 04:46 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: ദല്ലാൾ നന്ദകുമാറിന്റെ ആരോപണങ്ങൾക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണി. നന്ദകുമാർ വല്ലവരുടേയും ചിത്രം പുറത്തുവിടുന്നതിന് താനെന്ത് ചെയ്യണമെന്ന് അനിൽ ആന്റണി മാദ്ധ്യമങ്ങളോട് ചോദിച്ചു. വോട്ടെടുപ്പ് അടുത്ത് നിൽക്കെ നടത്തുന്ന ഇത്തരം അടിസ്ഥാനരഹിത ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ദല്ലാളിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് കഴിയുന്നതോടെ നന്ദകുമാറിനെതിരെ പോലീസിൽ പരാതി നൽകും. നിലവിൽ കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. നന്ദകുമാറിന് പിന്നിൽ കോൺ​ഗ്രസിലെ പ്രമുഖ ദേശീയ നേതാവാണെന്നും പത്തനംതിട്ടയിലെ മാദ്ധ്യമങ്ങൾ കോൺ​ഗ്രസിന് വേണ്ടി കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണെന്നും അനിൽ ആന്റണി കുറ്റപ്പെടുത്തി.

വിഷുദിവസം വലിയ വെളിപ്പെടുത്തലുകൾ പുറത്തുകൊണ്ടുവരുമെന്ന തരത്തിൽ ദല്ലാൾ നന്ദകുമാർ നടത്തിയ വാചകമടികൾ വലിയ ബ്രേക്കിം​ഗ് വാർത്തയായിരുന്നു. എന്നിട്ട് ഒന്നും വന്നില്ല. തെളിവ് കൊണ്ടുവരുമെന്ന് കുറേ നാളുകളായി നന്ദകുമാർ അവകാശപ്പെടുന്നുണ്ട്. ഒടുവിൽ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പോളിം​ഗിന് രണ്ട് ദിവസം ശേഷിക്കെയാണ് പുതിയ വാദവുമായി എത്തിയിരിക്കുന്നത്. നന്ദകുമാറുമായി യാതൊരു സാമ്പത്തിക ഇടപാടും നടത്തിയിട്ടില്ല. തെര‍ഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളെ മന്ദ​ഗതിയിലാക്കാനുള്ള ബോധപൂർവമായ നീക്കമാണ് നടക്കുന്നത്. നന്ദകുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കഴിഞ്ഞു.

2016ൽ തന്നെ ഒരു കേസിൽ കുടുക്കാൻ നന്ദകുമാർ നടത്തിയ ഇടപെടലുകൾ വ്യക്തമാക്കി ഒരാൾ കേരളത്തിലെ ചില മാദ്ധ്യമസ്ഥാപനങ്ങളിലെത്തുകയും അത് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. നന്ദകുമാറിനെതിരെ അദ്ദേഹം നടത്തുന്ന വെളിപ്പെടുത്തലിന്റെ വീഡിയോ ചിത്രീകരിച്ചെങ്കിലും അത് പുറത്തുവിടാൻ ഷൂട്ട് ചെയ്തവർ തയ്യാറായില്ല. മാദ്ധ്യമങ്ങൾ കോൺ​ഗ്രസ് പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നതിന്റെ തെളിവാണിത്. തനിക്കെതിരെ നന്ദകുമാർ പ്രവർത്തിച്ചെന്ന് വ്യക്തമാക്കുന്ന സാക്ഷിയുടെ വെളിപ്പെടുത്തലുകൾ കൈവശമുണ്ടെന്നും അനിൽ ആന്റണി വ്യക്തമാക്കി.

15 കൊല്ലം ഇവിടെ ഭരിച്ച ആന്റോ ആന്റണി എംപിയും അദ്ദേഹത്തിന്റെ സഹോദരന്മാരും ചേർന്ന് സഹകരണ ബാങ്കുകൾ കൊള്ളയടിച്ചതിന്റെ രേഖകൾ കയ്യിലുണ്ടെന്നും അനിൽ ആന്റണി വീണ്ടുമോർപ്പിച്ചു. പത്തനംതിട്ട സ്ഥാനാർത്ഥി അനിൽ ആന്റണിക്കെതിരായ നീക്കം കോൺഗ്രസിലെ ഗ്രൂപ്പ് കളിയുടെ ഭാഗമാണെന്ന് ബിജെപി നേതാവ് പി.കെ കൃഷ്ണദാസും പ്രതികരിച്ചു.

Tags: ndaANIL ANTONYTG Nandakumar
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies