കാശിയുമായുളള തന്റെ ബന്ധം അമ്മയും മകനും പോലെ പവിത്രമെന്ന് പ്രധാനമന്ത്രി; ജനങ്ങളുടെ സ്‌നേഹം വിലമതിക്കാനാവാത്തതെന്നും മോദി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാശിയുമായുളള തന്റെ ബന്ധം അമ്മയും മകനും പോലെ പവിത്രമെന്ന് പ്രധാനമന്ത്രി; ജനങ്ങളുടെ സ്‌നേഹം വിലമതിക്കാനാവാത്തതെന്നും മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2024, 10:55 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കാശിയുമായുളള തന്റെ ബന്ധം മണ്ഡലത്തിന്റെ ജനപ്രതിനിധി എന്ന നിലയിൽ മാത്രമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു അമ്മയും മകനും തമ്മിലുളള ബന്ധം പോലെ പവിത്രമാണതെന്നും പ്രധാനമന്ത്രി പറഞ്ഞു. ടൈംസ് നൗ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രി സ്വന്തം മണ്ഡലവുമായുളള ആത്മബന്ധത്തെക്കുറിച്ച് മനസ് തുറന്നത്.

കാശിയിൽ തന്നെ ഒരിക്കൽ കൂടി സ്ഥാനാർത്ഥിയാക്കാൻ പാർട്ടി തീരുമാനിച്ചു. രാഷ്‌ട്രീയമായും അല്ലാതെയും കുറച്ച് വൈകാരികമായിട്ടാണ് അതിനെ കാണുന്നതെന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. കഴിഞ്ഞ 10 വർഷമായി കാശിയുടെ കാര്യം എപ്പോൾ സംസാരിച്ചാലും വൈകാരികമായി ബന്ധപ്പെട്ടിരിക്കും. എന്റെ കാശി എന്ന് മാത്രമേ താൻ വിശേഷിപ്പിക്കൂ. ഒരു അമ്മയും മകനും പോലുളള ബന്ധമാണത്. കാശിയിലെ ജനങ്ങൾ തന്നോട് കാണിക്കുന്ന സ്‌നേഹവും അത്തരത്തിലുളളതാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഗുജറാത്തിൽ നിന്ന് വന്നതാണെന്ന തോന്നൽ ഒരിക്കലും കാശി തനിക്ക് നൽകിയിട്ടില്ല. സങ്കൽപിക്കാനാകാത്ത സ്‌നേഹമാണ് എന്നും നൽകിയിട്ടുളളത്. 2014 ൽ താൻ കാശിയിൽ മത്സരിക്കാൻ എത്തിയപ്പോൾ ആ നിയോഗം തീരുമാനിക്കപ്പെട്ടത് അവസാന നിമിഷമാണ്. നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം ഗംഗാമാതാവാണ് ഇവിടേക്ക് വരാൻ നിർദ്ദേശിച്ചതെന്നാണ് മാദ്ധ്യമങ്ങളോട് താൻ പറഞ്ഞത്. പത്ത് വർഷത്തിന് ശേഷം ഇന്ന് ഗംഗാമാതാവ് തന്നെ ദത്തെടുത്തുവെന്ന് നിസ്സംശയം പറയാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: pm modiModi nominationTimes NowModi interviewVaranasiKashi2024 election
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies