ഒഡീഷയിൽ വെറുതെയങ്ങ് ജയിച്ചതല്ല; പട്‌നായിക്കിന്റെ കോട്ടകളിൽ മോദിയുടെ സർജിക്കൽ സ്‌ട്രൈക്ക്; പിടിച്ചെടുത്തത് 45 നിയമസഭാ മണ്ഡലങ്ങളും 9 ലോക്‌സഭാ സീറ്റുകളും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒഡീഷയിൽ വെറുതെയങ്ങ് ജയിച്ചതല്ല; പട്‌നായിക്കിന്റെ കോട്ടകളിൽ മോദിയുടെ സർജിക്കൽ സ്‌ട്രൈക്ക്; പിടിച്ചെടുത്തത് 45 നിയമസഭാ മണ്ഡലങ്ങളും 9 ലോക്‌സഭാ സീറ്റുകളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2024, 01:49 pm IST
FacebookTwitterWhatsAppTelegram

ഭുവനേശ്വർ: 24 വർഷത്തിനൊടുവിൽ ഒഡിഷ തൂത്തുവാരിയാണ് നവീൻ പട്നായിക് ഭരണത്തിന് ബിജെപി ഫുൾ സ്റ്റോപ്പിട്ടത്. ബിജെഡിയെ നിഷ്പ്രഭമാക്കിയാണ് ബിജെപി അട്ടിമറി വിജയം കരസ്ഥമാക്കിയത്. ബിജെഡിയുടെ ശക്തികേന്ദ്രങ്ങളായിരുന്ന 45 നിയമസഭ മണ്ഡലങ്ങളിലും ഒൻപത് ലോക്സഭ മണ്ഡ‍ലങ്ങളിലും ബിജെപി അക്കൗണ്ട് തുറക്കുകയും ചെയ്തു.

147 അം​ഗ നിയമസഭയിൽ‌ 78 സീറ്റുകളാണ് ബിജെപി കരസ്ഥമാക്കിയത്. ബിജെഡി 51 സീറ്റിലൊതുങ്ങുകയായിരുന്നു. ജയിച്ച 78 സീറ്റുകളിൽ 45 സീറ്റുകളിലും അക്ഷരാർത്ഥത്തിൽ ബിജെപി ചരിത്രമെഴുതുകയായിരുന്നു. 57 ശതമാനത്തോളം വരുമിത്. ഇതിൽ മിക്ക സീറ്റുകളും ബിജെഡ‍ി കോട്ടകളായിരുന്നു. രാഷ്‌ട്രീയ പ്രവചനങ്ങളെയും അവലോകനങ്ങളെയും നിഷ്പ്രഭമാക്കുന്ന തരത്തിലുള്ള വിജയമാണ് ഇത്തവണ ബിജെപി സൃ‍ഷ്ടിച്ചത്.

ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെഡിക്ക് നിരാശ മാത്രമായിരുന്നു ഫലം. ഒരു സീറ്റ് പോലും നേടാൻ കഴിയാത്തത് പട്നായിക്കിന്റെ പരാജയം തന്നെയാണെന്നാണ് ജനാഭിപ്രായം. നവീൻ പട്നായിക്കിന്റെ കോട്ടകളായിരുന്ന മണ്ഡലങ്ങളാണ് ബിജെപി നിയമസഭ തെരഞ്ഞെടുപ്പിൽ‌ വൻ ഭൂരിപക്ഷത്തോടെ പിടിച്ചെടുത്തത്.

കഴിഞ്ഞ കാൽ നൂറ്റാണ്ടോളമായി ഒഡിഷയ്‌ക്ക് നവീൻ പട്‌നായിക്കിനപ്പുറം മറ്റൊരു നേതാവില്ലായിരുന്നു. ഒഡിഷയുമായി അഭേദ്യമായ ബന്ധം പുലർത്തിയിരുന്ന പട്നായിക്കിനെയാണ് ജനം ഇത്തവണ കൈവിട്ടത്. കോൺ​ഗ്രസ് കുത്തകയായിരുന്ന ഒഡിഷയിൽ അട്ടിമറി വിജയവുമായി 2000-ത്തിൽ അധികാരത്തിലെത്തിയ നവീൻ പട്നായിക്കിന് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.

മോദി തരംഗമാണ് ഒഡീഷയിൽ റെക്കോർഡ് വിജയം നേടാൻ സാധിച്ചതെന്ന് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. മോദിയുടെ നേതൃത്വത്തിന് കീഴിൽ ഒഡീഷയുടെ വികസനത്തിനായി ജനങ്ങൾ ആ​ഗ്രഹിക്കുന്നുവെന്നാണ് ഫലത്തിന് പിന്നാലെ സംസ്ഥാന അദ്ധ്യക്ഷൻ മൻമോഹൻ സമാൽ പറഞ്ഞത്.

കഴിഞ്ഞ കാൽ നൂറ്റാണ്ടോളമായി ഒഡീഷയുമായി അഭേദ്യമായ ബന്ധം പുലർത്തിയിരുന്ന നവീൻ പട്നായിക്കിനെയാണ് ജനം ഇത്തവണ കൈവിട്ടിരിക്കുന്നത്. കോൺ​ഗ്രസ് കുത്തകയായിരുന്ന ഒഡിഷയിൽ അട്ടിമറി വിജയവുമായാണ് 2000-ത്തിൽ അധികാരത്തിലെത്തുന്നത്. പിന്നീട് നവീൻ പട്നായിക്കിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.

എന്നാൽ വികസന മുരടിപ്പും നവീൻ പട്‌നായിക്കിന്റെ അനാരോഗ്യവും ഉൾപ്പെടെ തെരഞ്ഞെടുപ്പിൽ ചർച്ചയായിരുന്നു. ഇതിന് പുറമെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്‌നഭണ്ഡാരത്തിൻ‌റെ താക്കോൽ കാണാതായത് ഉൾപ്പടെയുള്ള വിഷയങ്ങളും തെരഞ്ഞെടുപ്പിൽ ചൂടൻ വിഷയങ്ങളായിരുന്നു.

Tags: BJPODISHAnaveen patnaik
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies