വീണ്ടും 300ലധികം മാലിന്യ ബലൂണുകൾ ദക്ഷിണ കൊറിയയിലേക്ക് അയച്ച് ഉത്തര കൊറിയ; ലഘുലേഖ വിതരണം അവസാനിപ്പിച്ചില്ലെങ്കിൽ നീക്കം തുടരുമെന്നും മുന്നറിയിപ്പ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വീണ്ടും 300ലധികം മാലിന്യ ബലൂണുകൾ ദക്ഷിണ കൊറിയയിലേക്ക് അയച്ച് ഉത്തര കൊറിയ; ലഘുലേഖ വിതരണം അവസാനിപ്പിച്ചില്ലെങ്കിൽ നീക്കം തുടരുമെന്നും മുന്നറിയിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2024, 11:21 am IST
Facebook
Twitter
WhatsAppTelegram

സോൾ: ദക്ഷിണ കൊറിയയിലേക്ക് വീണ്ടും മാലിന്യ ബലൂണുകൾ അയച്ച് ഉത്തരകൊറിയ. ഞായറാഴ്ച രാത്രിയോടെ 310ഓളം മാലിന്യ ബലൂണുകൾ ദക്ഷിണ കൊറിയയിലേക്ക് അയച്ചുവെന്നാണ് സൈന്യത്തെ ഉദ്ധരിച്ച് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. പ്ലാസ്റ്റിക്കുകൾ, വേസ്റ്റ് പേപ്പറുകൾ തുടങ്ങിയവയാണ് ഈ ബാഗുകളിൽ നിറച്ചിരിക്കുന്നത്. സ്‌ഫോടക വസ്തുക്കളോ മറ്റ് വിഷാംശമുള്ള പദാർത്ഥങ്ങളോ ഉൾപ്പെടെ സംശയാസ്പദമായ രീതിയിൽ യാതൊന്നും കണ്ടെത്തിയിട്ടില്ലെന്നും വാർത്താമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

തങ്ങൾക്കെതിരെ അതിർത്തി മേഖലകളിൽ ദക്ഷിണ കൊറിയ രാജ്യവിരുദ്ധ ലഘുലേഖകൾ വിതരണം ചെയ്യുകയാണെന്നാരോപിച്ചാണ് ഉത്തരകൊറിയയുടെ നീക്കം. ലഘുലേഖ വിതരണം ചെയ്യുകയും, ഉച്ചഭാഷിണികൾ ഉപയോഗിച്ച് പ്രകോപനപരമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുകയാണെങ്കിൽ ഇനിയും ഈ രീതിയിലുള്ള മറുപടി പ്രതീക്ഷിക്കണമെന്ന് കിം ജോങ് ഉന്നിന്റെ സഹോദരി കൂടിയായ കിം ജോങ് യോ മുന്നറിയിപ്പ് നൽകി.

” വിശ്രമമില്ലാതെ അവർക്ക് ഇനി പാഴ് വസ്തുക്കൾ പെറുക്കിയെടുക്കാം. ഇതൊരു വലിയ നാണക്കേടാണ്. ഇത് അവരുടെ ദിവസജോലിയായി മാറിയിരിക്കുകയാണ്. ഇനിയും ഉത്തരകൊറിയയ്‌ക്കെതിരെ നീക്കങ്ങൾ നടത്താനാണ് ഭാവമെങ്കിൽ ഇതുപോലുള്ള ബലൂണുകൾ ഇനിയും എത്തുമെന്നും” കിം ജോങ് യോ പറയുന്നു. കഴിഞ്ഞ ആഴ്ചയും സമാനമായ രീതിയിൽ നൂറുകണക്കിന് ബലൂണുകളിലായി ടൺ കണക്കിന് മാലിന്യങ്ങളാണ് ദക്ഷിണ കൊറിയയിലേക്ക് പറന്നെത്തിയത്.

പ്രതിഷേധം ഉയർന്നതിന് പിന്നാലെ മാലിന്യ ബലൂണുകൾ അയയ്‌ക്കുന്നത് താത്കാലികമായി നിർത്തുകയാണെന്ന് ഉത്തര കൊറിയയും അറിയിച്ചിരുന്നു. സിഗരറ്റ് കുറ്റികൾ, കാർഡ് ബോഡുകൾ, തുണിക്കഷണങ്ങൾ, ടോയ്ലറ്റ് പേപ്പറുകൾ തുടങ്ങിയവയാണ് വലിയ ബലൂണുകളിലാക്കി അതിർത്തി വഴി ദക്ഷിണ കൊറിയയിലേക്ക് അയച്ചത്. ദക്ഷിണ കൊറിയയിലെ സോൾ, ജിയോങ്ഗി തുടങ്ങിയ വടക്കൻ മേഖലകളിലേക്കാണ് ഈ മാലിന്യ ബലൂണുകൾ കൂട്ടമായി എത്തിയത്.

Tags: North Koreasouth koreaFEATURED2seoultrash ballon
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies