ഋഷികേശിൽ തുടങ്ങി കാശി വഴി കേരളത്തിലേക്ക് ;സമ്പദ് വ്യവസ്ഥയുടെ മുതൽക്കൂട്ട് ,ശക്തിയാർജ്ജിച്ച് യോ​ഗാ ടൂറിസം; ആശംസകൾ നേർന്ന് പ്രധാനമന്ത്രി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഋഷികേശിൽ തുടങ്ങി കാശി വഴി കേരളത്തിലേക്ക് ;സമ്പദ് വ്യവസ്ഥയുടെ മുതൽക്കൂട്ട് ,ശക്തിയാർജ്ജിച്ച് യോ​ഗാ ടൂറിസം; ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2024, 09:17 am IST
Facebook
Twitter
WhatsAppTelegram

ശ്രീന​ഗർ: യോ​ഗ അഭ്യസിക്കുന്ന ലോകമെമ്പാടുമുള്ളവർക്ക് യോ​ഗ ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യോ​ഗയുടെയും ധ്യാനത്തിന്റെയും ശാന്തതയുടെയും മണ്ണായ കശ്മീരിൽ നിന്ന് യോ​ഗദിനം ആചരിക്കാൻ അവസരം ലഭിച്ചത് ഭാ​ഗ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അന്താ​രാഷ്‌ട്ര യോ​ഗാ ദിനത്തോടനുബന്ധിച്ച് കശ്മീരിലെ ഷേർ-ഇ-കശ്മീർ ഇൻ്റർനാഷണൽ കോൺഫറൻസ് സെൻ്ററിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോ​​ഗ നൽകുന്ന ശക്തി അനുഭവിച്ചറിയാൻ സാധിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പത്ത് വർഷം കൊണ്ട് യോ​ഗയ്‌ക്കുണ്ടായ മാറ്റം വളരെ വലുതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. യോഗയുമായി ബന്ധപ്പെട്ട ധാരണകളെ മാറ്റിമറിക്കാൻ ഈ ദശകത്തിന് സാധിച്ചു. ഋഷികേശിൽ തുടങ്ങി കാശി വഴി കേരളത്തിലെത്തുന്ന തരത്തിലാണ് യോ​ഗ ടൂറിസം വളരുന്നത്- പ്രധാനമന്ത്രി പറഞ്ഞു.

യോ​ഗ ടൂറിസം വളരുകയാണ്. യോ​ഗ ആധികാരികമായി പഠിക്കാൻ വിദേശികൾ ഇന്ത്യയിലെത്തുന്നു. ഇതുവഴി ആരോ​ഗ്യരം​ഗവും വിനോദസഞ്ചാര മേഖലയും കുതി‌ക്കുകയാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്‌ക്ക് ഇത് വലിയ സംഭാവന നൽകുന്നു. യോ​ഗയിൽ അധിഷ്ഠിതമായ സമ്പദ് വ്യവസ്ഥയ്‌ക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നതെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.

ഭാരതം പത്മശ്രീ നൽകി ആദരിച്ച ഫ്രാൻസിലെ 101 വയസുള്ള വനിതാ യോ​ഗ പരിശീലകയായ ഷാർലറ്റ് ചോപിനിനെയും പ്രധാനമന്ത്രി അനുസ്മരിച്ചു. ഒരിക്കൽ പോലും ഇന്ത്യ സന്ദർശിച്ചിട്ടില്ലാത്ത വനിതയാണ് അവർ. എന്നാൽ യോ​ഗയെ കുറിച്ച് അവബോധം നൽകുന്നതിന് അക്ഷീണം പ്രവർത്തിക്കുന്ന വനിതയാണവർ. അതിനുള്ള ആദരമാണ് പത്മശ്രീയിലൂടെ ഭാരതം നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള സർവകലാശാലകളിലും ഇൻസ്റ്റിറ്റ്യൂട്ടുകളിലും ഇന്ന് യോ​ഗ ​ഗവേഷണ വിഷയമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

പത്ത് വർഷങ്ങൾക്ക് മുൻപ് ഇന്ത്യയാണ് യുഎന്നിൽ യോ​ഗയ്‌ക്കായി ഒരു ദിനം എന്ന ആശയം അവതരിപ്പിച്ചത്. 177 രാജ്യങ്ങളാണ് ഇന്ത്യയെ പിന്തുണച്ചത്. അന്ന് ഇത് റെക്കോർഡായിരുന്നു. കാരണം, യുഎന്നിൽ ഒരു പ്രമേയത്തെ ഇത്രയേറെ രാജ്യങ്ങൾ അതുവരെ പിന്തുണച്ചിരുന്നില്ല. 2015-ൽ 35,000 പേരാണ് കർത്തവ്യപഥിൽ യോ​ഗ അഭ്യസിച്ചതെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു.

Tags: international yoga daypm modiInternational Yoga Day 2024
Share
Tweet
SendShare

More News from this section

ഓടുന്ന ട്രെയിനിലെ AC ഫസ്റ്റ് ക്ലാസിൽ വിളക്ക് കത്തിച്ച് പൂജ :തീപിടിത്ത സാധ്യത ചൂണ്ടിക്കാട്ടിയിട്ടും വഴങ്ങിയില്ല, ടിക്കറ്റ് ഇൻസ്പെക്ടറുടെ മുന്നറിയിപ്പ് അവഗണിച്ച യാത്രക്കാരൻ അറസ്റ്റിൽ

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

Latest News

മകനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ചു; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച അന്വേഷണത്തിൽ യുവാവ് പിടിയിൽ

സോഷ്യൽ മീഡിയ കോർഡിനേറ്ററുമായി ബന്ധപ്പെട്ട MDMA കേസ് ചോദിച്ചു; മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി മുഖ്യമന്ത്രി; പ്രതിഷേധിച്ച് KUWJ,രീതി ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല

മെസിയുടെ പേരിലെ തട്ടിപ്പ്; എസ്ഐടി രൂപീകരിക്കാൻ നിയമോപദേശം തേടി സർക്കാർ, മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന് രൂപം നൽകും

സ്റ്റേഷൻ പരിധിക്ക് പുറത്തുള്ള സ്പായിൽ മഫ്തിയിലെത്തി പരിശോധനയുടെ പേരിൽ സൗജന്യ മസാജ്; പിന്നാലെ മേലുദ്യോഗസ്ഥന് നൽകാനെന്ന് പറഞ്ഞ് മേശവലിപ്പിലെ പണവും വാങ്ങി, പോലീസുകാരന് സസ്പെൻഷൻ

‘കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാൻ അനുവദിക്കില്ല’; സ്ത്രീകളുടെ അവകാശങ്ങളിൽ വിട്ടുവീഴ്ചയില്ല: രാജീവ് ചന്ദ്രശേഖർ

‘പനി എമർജൻസിയല്ല, ഇവിടെ ഓടിക്കയറാനല്ല’; രോഗിയോട് മോശമായി സംസാരിച്ച ഡോക്ടർക്കെതിരെ നടപടി, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. രേഖ കെ. കൃഷ്ണന് സ്ഥലംമാറ്റം

ഹാൻഡ് ലോക്ക് പൊട്ടിച്ച് മോഷ്ടിച്ച ബൈക്ക് അപകടത്തിൽപ്പെട്ടു; ആലപ്പുഴയിൽ രണ്ട് മോഷ്ടാക്കൾക്ക് ദാരുണാന്ത്യം , മരിച്ചത് മണ്ണഞ്ചേരി സ്വദേശികളായ റിൻഷാദും സബിനും, മൂന്നാമന് ഗുരുതര പരിക്ക്

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies