സുരേഷ് ഫോൺ വിളിച്ചു, 'നീ നന്നായിട്ടുണ്ട്' എന്ന് പറഞ്ഞു; വളരെ സന്തോഷം തോന്നി; ഗണേഷ് കുമാർ പറയുന്നു...
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

സുരേഷ് ഫോൺ വിളിച്ചു, ‘നീ നന്നായിട്ടുണ്ട്’ എന്ന് പറഞ്ഞു; വളരെ സന്തോഷം തോന്നി; ഗണേഷ് കുമാർ പറയുന്നു…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2024, 08:19 am IST
FacebookTwitterWhatsAppTelegram

അടുത്തിടെ രാഷ്‌ട്രീയത്തിലും സിനിമയിലും ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു സുരേഷ് ഗോപിക്കെതിരെ ഗണേഷ് കുമാർ നടത്തിയ അധിക്ഷേപകരമായ പരാമർശങ്ങൾ. മുസ്ലിം പള്ളിയില്‍ നോമ്പ് തുറയ്‌ക്ക് പോയപ്പോൾ അവിടെ നിന്നും ലഭിച്ച കഞ്ഞി ഒരു വറ്റുപോലും പാഴാക്കാതെ കുടിക്കുന്ന സുരേഷ് ഗോപിയുടെ ദൃശ്യങ്ങൾ വൈറലായിരുന്നു. ഇതിനെയാണ് അങ്ങേയറ്റം മോശമായി ഗണേഷ് കുമാർ പരിഹസിച്ചത്. ഇത് വലിയ വിവാദങ്ങളും സൃഷ്ടിച്ചിരുന്നു. ജനങ്ങൾക്കിടയിൽ ഇന്നും അത് കെട്ടടങ്ങിയിട്ടില്ല.

ഇതിനിടെ, ഗണേഷ് കുമാറും സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും ഒരുമിച്ച് അഭിനയിക്കുന്ന ഗഗനചാരി എന്ന സിനിമ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിനിടെ ഗണേഷ് കുമാർ നടത്തിയ ചില പ്രതികരണങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമ കണ്ടു സുരേഷ് ഗോപി വിളിച്ചിരുന്നുവെന്നും അദ്ദേഹം അഭിനന്ദിച്ചുവെന്നും ഗണേഷ് കുമാർ പറഞ്ഞു.

“ഗോകുലിനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അവൻ കുഞ്ഞായിരിക്കുമ്പോൾ തൊട്ട് എനിക്കറിയാം. അവന്റെ ശരീരമേ വളർന്നിട്ടുള്ളൂ, കുഞ്ഞുങ്ങളുടെ മനസ്സാണ്. സുരേഷ് ഗോപി എന്റെ കൂടെ അഭിനയിക്കുന്നത് ആദ്യം യുവജനോത്സവത്തിലാണ്. ഞാനതിൽ ഒരു പോസിറ്റീവ് ക്യാരക്ടറും സുരേഷ് ഗോപി നെഗറ്റീവ് റോളിലും ആണ്. അന്നു തുടങ്ങിയ സൗഹൃദമാണ് ഞാനും സുരേഷും തമ്മിൽ. ഗോകുലി കുഞ്ഞിലെ മുതൽ എനിക്കറിയാം. എന്റെയൊപ്പം അഭിനയിക്കാൻ വന്നപ്പോൾ ഏറെ സന്തോഷം തോന്നി”.

“ഗോകുൽ നല്ല രസമായി അഭിനയിക്കുന്നുണ്ട്. പാപ്പൻ എന്ന ചിത്രത്തിൽ ചെറിയ ഒരു വേഷം ആണെങ്കിലും അവന്റെ പ്രസൻസ് ഫീൽ ചെയ്തു. നല്ല നടനാണ് ഗോകുൽ. ഗഗനചാരി വീട്ടിൽ വച്ചാണ് സുരേഷ് കണ്ടത്. അതുകഴിഞ്ഞ് എന്നെ ഫോൺ ചെയ്തു. ‘നീ നന്നായിട്ടുണ്ട്’ എന്ന് പറഞ്ഞു. വളരെ സന്തോഷമുള്ള കാര്യമാണ്. ഒരു സിനിമ ചെയ്യുമ്പോൾ അതിന് അഭിനന്ദനങ്ങൾ ലഭിക്കുന്നു എന്നത് ഏതൊരു കലാകാരനെയും സംബന്ധിച്ച് സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ്”-ഗണേഷ് കുമാർ പറഞ്ഞു.

Tags: Suresh Gopimalayalam filmgokul sureshK B Ganesh KumarGaganachari
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies