തെലങ്കാനയിൽ ടിഡിപി പഴയ പ്രതാപം വീണ്ടെടുക്കും; പാർട്ടി പുനഃസംഘടന ഉടനെന്ന് ചന്ദ്രബാബു നായിഡു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തെലങ്കാനയിൽ ടിഡിപി പഴയ പ്രതാപം വീണ്ടെടുക്കും; പാർട്ടി പുനഃസംഘടന ഉടനെന്ന് ചന്ദ്രബാബു നായിഡു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2024, 07:52 am IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ് : തെലങ്കാനയിലും തെലുങ്ക് ദേശം പാർട്ടി ( ടിഡിപി) ഉടൻ പഴയ പ്രതാപം വീണ്ടെടുക്കുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ഹൈദരാബാദിൽ ടി ഡി പി പ്രവർത്തകരെ അഭിസംബോധന ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.
നാലു പതിറ്റാണ്ട് മുൻപ് തെലങ്കാനയിലാണ് പാർട്ടി ജനിച്ചത്. അത് ഉടൻ തന്നെ അവിടെ പുനഃസംഘടിക്കപ്പെടുമെന്നും ചന്ദ്ര ബാബു നായിഡു പറഞ്ഞു.

“തെലുങ്ക് ജനതയ്‌ക്ക് വേണ്ടി പിറവിയെടുത്ത പാർട്ടിയാണിത്. സംസ്ഥാനത്ത് ശക്തമായ നിലയിലേക്ക് പാർട്ടി തിരിച്ച് വരും. പാർട്ടിക്കുവേണ്ടി പ്രവർത്തിച്ച നിരവധി പേരുണ്ട്. അത് ഉടൻ തന്നെ പുനഃസംഘടിക്കപ്പെടും ,” ചന്ദ്ര ബാബു നായിഡു പറഞ്ഞു. തെലങ്കാനയിൽ പാർട്ടിക്ക് പഴയകാല പ്രതാപം കൊണ്ടുവരാൻ താൻ പ്രവർത്തിക്കുമെന്ന് പറഞ്ഞ അദ്ദേഹം സംസ്‌ഥാനത്തെ യുവാക്കളെയും വിദ്യാസമ്പന്നരെയും പാർട്ടി പ്രോത്സാഹിപ്പിക്കുമെന്നും പറഞ്ഞു.

തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിയുമായി ചന്ദ്രബാബു നായിഡു കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ആന്ധ്രയിലും തെലങ്കാനയിലുമുള്ള ജനങ്ങളുടെ താത്പര്യം കണക്കിലെടുത്ത് ഇരുപാർട്ടികളും ഒരുമിച്ച് പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2014ലെ ആന്ധ്രാപ്രദേശ് വിഭജനവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്‌നങ്ങൾ ഉദ്യോഗസ്ഥ-മന്ത്രിതല സമിതികൾ രൂപീകരിച്ച് പരിഹരിക്കുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.

ഹൈദരാബാദിന്റെ വികസനത്തിനായി മുഖ്യമന്ത്രിയെന്ന നിലയിൽ വളരെ അധികം പ്രയത്‌നിച്ചതായും അദ്ദേഹം പറയുന്നു. തെലങ്കാനയാണ് ഇപ്പോൾ പ്രതിശീർഷ വരുമാനത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്തുള്ളതെന്നും തെലുങ്കാനയും ആന്ധ്രാപ്രദേശും തമ്മിലുള്ള അന്തരം 2014ൽ 33 ശതമാനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2014 നും 2019 നും ഇടയിൽ താൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഈ വിടവ് 27 ശതമാനമായി കുറയ്‌ക്കാൻ കഴിഞ്ഞതായും എന്നാൽ വൈഎസ്ആർ കോൺഗ്രസ് ഭരണകാലത്ത് ഇത് വീണ്ടും 44 ശതമാനമായി ഉയർന്നതായും അദ്ദേഹം പറഞ്ഞു.

നിരവധി സംരംഭകർ സംസ്ഥാനത്ത് നിക്ഷേപം നടത്താൻ സന്നദ്ധത പ്രകടിപ്പിക്കുന്നുണ്ടെങ്കിലും പ്രതിപക്ഷമായ വൈഎസ്ആർസിപിയുടെ മനോഭാവത്തിൽ ആശങ്കയുണ്ടെന്നും എല്ലാ തടസ്സങ്ങളും പ്രശ്നങ്ങളും മറികടന്ന് ആന്ധ്രാപ്രദേശിന്റെ വികസനത്തിന്റെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Tags: TDPtelanganadevelopmentChandra Babu Naidu
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies