യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ പുടിനെ പ്രേരിപ്പിക്കാൻ ഇന്ത്യയ്ക്ക് കഴിയും; സമാധാന ശ്രമങ്ങൾക്ക് പിന്തുണ നൽകണമെന്ന് അഭ്യർത്ഥിച്ച് അമേരിക്ക
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ പുടിനെ പ്രേരിപ്പിക്കാൻ ഇന്ത്യയ്‌ക്ക് കഴിയും; സമാധാന ശ്രമങ്ങൾക്ക് പിന്തുണ നൽകണമെന്ന് അഭ്യർത്ഥിച്ച് അമേരിക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2024, 06:38 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധത്തിലൂടെ യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ പ്രേരിപ്പിക്കാൻ കഴിയുമെന്ന് വൈറ്റ് ഹൗസ് വക്താവ് കരീൻ ജീൻ പിയറി. യുക്രെയ്ൻ തലസ്ഥാനമായ കീവിൽ കുട്ടികളുടെ ആശുപത്രിയിൽ ആക്രമണം നടന്ന് ഒരു ദിവസത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി വിഷയത്തിലുള്ള ആശങ്ക പുടിനുമായി പങ്കുവച്ചിരുന്നു. നിരപരാധികളായ കുട്ടികളുടെ മരണം വേദനാജനകവും ഭയാനകവുമാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഇതിന് പിന്നാലെയാണ് ജീൻ പിയറിയുടെ പരാമർശം.

മേഖലയിൽ സമാധാനം പുന:സ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളേയും പിന്തുണയ്‌ക്കണമെന്നും കരീൻ ജീൻ പിയറി ഇന്ത്യയോട് അഭ്യർത്ഥിച്ചു. ” റഷ്യയുടെ തന്ത്രപരമായ പങ്കാളിയാണ് ഇന്ത്യ. റഷ്യയും ഇന്ത്യയുമായുള്ള ബന്ധത്തിന്റെ ആഴത്തെക്കുറിച്ച് തുറന്ന് സംസാരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ യുക്രെയ്ൻ വിഷയത്തിൽ ശാശ്വതമായ സമാധാനം ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള എല്ലാ ശ്രമങ്ങളേയും ഇന്ത്യ പിന്തുണയ്‌ക്കേണ്ടത് നിർണായകമാണെന്നാണ് ഞങ്ങൾ കരുതുന്നത്.

വിഷയത്തിൽ കൃത്യമായ നടപടിയെടുക്കാൻ റഷ്യയുമായുള്ള ബന്ധത്തിലൂടെ ഇന്ത്യയ്‌ക്ക് സാധിക്കും. റഷ്യയുമായി ഇന്ത്യയ്‌ക്ക് ദീർഘകാലബന്ധമുണ്ട്. അതുകൊണ്ട് തന്നെ പ്രകോപനമില്ലാത്ത രീതിയിൽ യുദ്ധം അവസാനിപ്പിക്കാൻ പുടിനെ പ്രേരിപ്പിക്കാൻ ഇന്ത്യയ്‌ക്ക് മാത്രമേ കഴിയൂ. യുദ്ധത്തിന് തുടക്കമിട്ടത് പുടിൻ ആണ്. അത് അവസാനിപ്പിക്കേണ്ടതും പുടിൻ തന്നെയാണ്. സമാധാനപരമായ പ്രമേയത്തിനുള്ള ശ്രമങ്ങളെ ഇന്ത്യ ഉൾപ്പെടെ എല്ലാ സഖ്യകക്ഷികളും പിന്തുണയ്‌ക്കേണ്ടത് നിർണായകമാണ്. റഷ്യയുമായി തുറന്ന സംഭാഷണത്തിൽ ഏർപ്പെടുന്ന തന്ത്രപരമായ പങ്കാളി എന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ഈ സാഹചര്യത്തിൽ വളരെ വലുതാണെന്നും” കരീൻ ജീൻ പിയറി പറയുന്നു.

ഇന്നലെ നടന്ന കൂടിക്കാഴ്ചയിലും യുക്രെയ്‌നിലെ സ്ഥിതിഗതികൾ ഉൾപ്പെടെ ഇരു നേതാക്കളും ചർച്ച ചെയ്തിരുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ 16 തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും പുടിനുമായി കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയും റഷ്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്നാണ് റഷ്യയിലെത്തിയ ശേഷം പ്രധാനമന്ത്രി പറഞ്ഞത്. ഭാവിയിൽ വിവിധ മേഖലകളിൽ ഈ ബന്ധം ജനങ്ങൾക്ക് പ്രയോജനം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: USRussiaUkraineVladimir Putinpm modiIndiaFEATURED2
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies