മുംബൈ: മുംബൈയിൽ നിന്ന് ബറേലിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ തേനീച്ച ആക്രമണം. വിമാനത്തിന്റെ ചിറകിലാണ് തേനീച്ച ആക്രമിച്ചത്. യാത്രക്കാരുടെ ബോർഡിംഗ് കഴിഞ്ഞ ശേഷമാണ് വിമാനത്തിൽ തേനീച്ച കൂടുകൂട്ടിയത് അറിഞ്ഞത്.
ബോർഡിംഗ് തുടങ്ങി 80 ശതമാനം പേരും അകത്ത് കയറിയപ്പോഴാണ് തേനീച്ചകൾ എത്തി വിമാനത്തിന്റെ ചിറക് ഭാഗം മൂടിയത്. ഉടൻ തന്നെ കാബിൻ ക്രൂ വിമാനത്തിന്റെ വാതിൽ അടച്ചതിനാൽ തേനീച്ച അകത്ത് കയറിയില്ലെന്നും യാത്രക്കാർ പറഞ്ഞു. അഗ്നിശമന സേന പൈപ്പിൽ ശക്തിയായി വെള്ളം ചീറ്റിച്ചാണ് തേനീച്ചയെ തുരത്തിയത്. മണിക്കൂറുകൾക്ക് ശേഷമാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്.















