സീതാറാം യെച്ചൂരി സുഹൃത്തായിരുന്നു; നമ്മൾ നടത്തിയിരുന്ന ആ സുദീർഘമായ ചർച്ചകൾ എനിക്ക് മിസ് ചെയ്യും; രാഹുൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സീതാറാം യെച്ചൂരി സുഹൃത്തായിരുന്നു; നമ്മൾ നടത്തിയിരുന്ന ആ സുദീർഘമായ ചർച്ചകൾ എനിക്ക് മിസ് ചെയ്യും; രാഹുൽ

നമുക്കിടയിൽ നടന്നിരുന്ന സുദീർഘമായ ചർച്ചകളാണ് ഇനി എനിക്ക് മിസ് ചെയ്യുകയെന്നും രാഹുൽ കുറിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2024, 05:03 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ. യെച്ചൂരി സുഹൃത്തായിരുന്നുവെന്ന് രാഹുൽ സമൂഹമാദ്ധ്യമങ്ങളിലെ അനുശോചനക്കുറിപ്പിൽ പറഞ്ഞു.

നമ്മുടെ രാജ്യത്തെക്കുറിച്ച് ആഴത്തിൽ മനസിലാക്കിയ ഇന്ത്യ എന്ന ആശയത്തിന്റെ സംരക്ഷകനായിരുന്നു യെച്ചൂരി. നമുക്കിടയിൽ നടന്നിരുന്ന സുദീർഘമായ ചർച്ചകളാണ് ഇനി എനിക്ക് മിസ് ചെയ്യുകയെന്നും രാഹുൽ കുറിച്ചു. യെച്ചൂരിയുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അണികളെയും അനുശോചനം അറിയിക്കുന്നതായി രാഹുൽ കുറിച്ചു. യെച്ചൂരിക്കൊപ്പമുളള ചിത്രം സഹിതമായിരുന്നു രാഹുലിന്റെ കുറിപ്പ്.

കോൺഗ്രസും സിപിഎം ഉൾപ്പെടെയുളള ഇടത് പാർട്ടികളും ആശയപരമായി രണ്ട് തട്ടിലായിരുന്നെങ്കിലും യുപിഎ സർക്കാരുകളുടെ കാലം മുതൽ ആ ഭിന്നതകൾ നീങ്ങിത്തുടങ്ങിയിരുന്നു. ബിജെപിയെ പരാജയപ്പെടുത്താനെന്ന പേരിൽ തെരഞ്ഞെടുപ്പ് സമയത്ത് പലയിടത്തും കോൺഗ്രസും സിപിഎമ്മും പരസ്യമായി സഖ്യവും ഉണ്ടാക്കിയിരുന്നു. ഈ സഖ്യശ്രമങ്ങൾക്ക് സമ്മതം നൽകിയ നേതാക്കളിൽ ഒരാളായിരുന്നു സീതാറാം യെച്ചൂരി.

പശ്ചിമബംഗാളിൽ കമ്യൂണിസ്റ്റ് ഭരണത്തിന് അവസാനമായതോടെയാണ് കോൺഗ്രസ് സഖ്യത്തെക്കുറച്ച് സിപിഎം ദേശീയ നേതൃത്വത്തിൽ ചർച്ചകൾ ഉയർന്നുതുടങ്ങിയത്. ഏറ്റവും ഒടുവിൽ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപ് രൂപം കൊണ്ട ഇൻഡി സഖ്യത്തിലുൾപ്പെടെ കോൺഗ്രസും സിപിഎമ്മും ഒരുമിച്ചാണ്. ഈ ഘട്ടങ്ങളിലെല്ലാം യെച്ചൂരിയുമായി രാഹുൽ നിരവധി വേദികൾ പങ്കിട്ടിരുന്നു.

കേരളത്തിൽ പരസ്പരം കലഹിക്കുകയും ദേശീയതലത്തിൽ ഒരുമിച്ചിരിക്കുകയും ചെയ്യുന്ന സിപിഎം – കോൺഗ്രസ് ബന്ധം രാഷ്‌ട്രീയ കേന്ദ്രങ്ങളിൽ എന്നും ചർച്ചയുമായിട്ടുണ്ട്. എന്നാൽ വർഗീയത ചെറുക്കാനെന്ന ന്യായം പറഞ്ഞ് യെച്ചൂരി ഉൾപ്പെടെയുളള കമ്യൂണിസ്റ്റ് നേതാക്കൾ ഇത്തരം സഖ്യങ്ങൾക്ക് നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്തും സമ്മതം നൽകുകയായിരുന്നു.

Tags: Sitaram Yechuri DeathCPIMരാഹുൽINDIA allianceകമ്യൂണിസ്റ്റ്Congress Leader Rahulഇൻഡി
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies