2024 ടി20 ലോകകപ്പ് ഫൈനൽ ധോണി കണ്ടിരുന്നോ? പാതിവഴിക്ക് താരം എഴുന്നേറ്റ് പോയോ? തുടങ്ങിയ ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. എന്നാൽ ഇൻസ്റ്റഗ്രാമിൽ ഇന്ത്യ ടീമിനെ അഭിനന്ദിച്ച് കുറിപ്പ് പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരം അന്ന് നടന്ന കാര്യങ്ങൾ വിശദമാക്കിയത്. ഒരു പ്രൊമോഷൻ പരിപാടിയിലായിരുന്നു വെളിപ്പെടുത്തൽ. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ
വളരെ പെട്ടെന്ന് വൈറലായി.
നീണ്ട പതിനൊന്ന് വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് രോഹിത് ശർമയുടെ നേതൃത്വത്തിൽ ഇന്ത്യ കിരീട വറുതി അവസാനിപ്പിച്ച് ഒരു ഐസിസി കപ്പ് നേടിയത്. തോൽവി ഉറപ്പിച്ചിടത്ത് നിന്നാണ് ദക്ഷിണാഫ്രിക്കയെ വീഴ്‌ത്തി ഇന്ത്യ രണ്ടാം ടി20 കിരീടം സ്വന്തമാക്കുന്നത്. ഇതിൽ ധോണിയുടെ വാക്കുകൾ ഇങ്ങനെ.
ഞങ്ങൾ വീട്ടിലായിരുന്നു, സുഹൃത്തുക്കളും വന്നിരുന്നു. രണ്ടാമത്തെ ഇന്നിംഗ്സിന്റെ പോക്ക് കണ്ട് പലരും പുറത്തേക്ക് പോയി. ഞാൻ മാത്രമായി ടിവിക്ക് മുന്നിൽ. അത് തീർന്നു നീ പുറത്തിറങ്ങി വാ എന്ന് അവരെന്നോട് പറഞ്ഞു. ഇത് ക്രിക്കറ്റാണ് അത് തീർന്നിട്ടല്ലാതെ അവസാനിച്ചെന്ന് പറയാനാകില്ലെന്ന് അവരോട് പറഞ്ഞു. ഒരാളും എന്നെ വിശ്വസിച്ചില്ല. എന്നെ ചോദ്യം ചെയ്തു. നിനക്ക് ടീം ജയിക്കണമെന്നാണ് ആഗ്രഹം. എന്നാൽ എന്റെ മനസിൽ ഇപ്പോൾ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന ചിന്തയായിരുന്നു. —ധോണി പറഞ്ഞു പറഞ്ഞു.
View this post on Instagram
“>