ഫ്ലാറ്റിൽ ഹൈടെക്കായി കഞ്ചാവ് കൃഷി നടത്തിയ യുവാവിനെ പൊലീസ് പിടികൂടി.
ഗ്രേറ്റർ നോയിഡയിലാണ് സംഭവം. പ്രീമിയം ക്വാളിറ്റി കഞ്ചാവ് ഒജി എന്ന പേരിലാണ് ഇയാൾ വില്പനയ്‌ക്ക് വച്ചിരിന്നു. 50 ഗ്രോ ബാഗിലാണ് കഞ്ചാവ് കൃഷി ചെയ്തത്. നാലുമാസമായി അപ്പർട്ട്മെന്റിൽ കഞ്ചാവ് കൃഷി ആരംഭിച്ചിട്ട്. ഡാർക് വെബിലൂടെയായിരുന്നു കച്ചവടം. രാഹുൽ ചൗധരി എന്നയാളാണ് പിടിയിലായത്.
ലോക്കൽ പൊലീസും നാർക്കോട്ടിക് വിഭാഗവും ചേർന്ന് നടത്തിയ ഒളിവ് ഓപ്പറേഷനിലാണ് ഇയാൾ കുടുങ്ങിയത്. പൊലീസെത്തുമ്പോൾ കണ്ടത് കഞ്ചാവ് നഴ്സറിയാക്കിയിരുന്ന മുറികളാണ് . സൂര്യപ്രകാശത്തിന് പകരമായി ചെടികൾക്ക് വളരാൻ അനുയോജ്യമായ ലൈറ്റുകളും മുറികളിൽ സജ്ജമാക്കിയിരുന്നു.
പാർശ്വനാഥ് പനോരമ സൊസൈറ്റിയിലെ അപ്പാർമെന്റിലായിരുന്നു കൃഷിയെന്ന് ഡെപ്യൂട്ടി കമ്മിഷണർ സായിദ് മിയാ ഖാൻ പറഞ്ഞു. ഇൻ്റലിജൻസ് റിപ്പോർട്ടിനെ തുടർന്നായിരുന്നു പരിശോധന. മീററ്റ് സ്വദേശിയായ രാഹുൽ ഡാർക് വെബ് ഉപയോഗപ്പെടുത്തിയത് സുരക്ഷിത കച്ചവടത്തിനായിരുന്നു. ലക്ഷങ്ങളുടെ കഞ്ചാവ് ചെടിയാണ് പിടിച്ചെടുത്തത്.
ग्रेटर नोएडा की पार्श्वनाथ सोसाइटी के फ्लैट में उगा रहा था प्रीमियम भांग, डार्क वेब के जरिए कर रहा था सप्लाई।
बीटा 2 व इकोटक वन पुलिस और नारकोटिक्स सैल ने संयुक्त रूप से करवाई करते हुए राहुल नाम के युवक को पार्श्वनाथ सोसाइटी से किया अरेस्ट।पूरी खबर: https://t.co/TvK8C3gxzv pic.twitter.com/bssp4l4PoJ
— Greater Noida West (@GreaterNoidaW) November 12, 2024