അഞ്ച് കോടി നൽകിയില്ലെങ്കിൽ സൽമാൻ ഖാനെ വധിക്കുമെന്ന് ഭീഷണി സന്ദേശം; യൂട്യൂബർ സൊഹൈൽ പാഷ അറസ്റ്റിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഞ്ച് കോടി നൽകിയില്ലെങ്കിൽ സൽമാൻ ഖാനെ വധിക്കുമെന്ന് ഭീഷണി സന്ദേശം; യൂട്യൂബർ സൊഹൈൽ പാഷ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2024, 06:38 am IST
FacebookTwitterWhatsAppTelegram

മുംബൈ: നടൻ സൽമാൻ ഖാനെതിരെ വധഭീഷണി മുഴക്കുകയും അഞ്ച് കോടി രൂപ ആവശ്യപ്പെടുകയും ചെയ്ത സംഭവത്തിൽ യൂട്യൂബർ അറസ്റ്റിൽ. കർണാടകയിൽ നിന്നാണ് യൂട്യൂബറായ സൊഹൈൽ പാഷയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ഗുണ്ടാസംഘത്തലവനായ ലോറൻസ് ബിഷ്‌ണോയിയുടെ പേരിൽ സൊഹൈൽ പാഷ ഭീഷണി സന്ദേശങ്ങൾ അയയ്‌ക്കുകയും പണം ആവശ്യപ്പെടുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കർണാടകയിലെ റായ്ചൂർ സ്വദേശിയായ ഇയാൾ ഒരു പാട്ട് എഴുതിയിരുന്നുവെന്നും, പ്രശസ്തനാകാൻ വേണ്ടിയാണ് സൽമാൻ ഖാന് ഭീഷണി സന്ദേശം അയച്ചതെന്നും പൊലീസ് പറയുന്നു. ഈ മാസം ഏഴിനാണ് മുംബൈ ട്രാഫിക് പൊലീസിന്റെ വാട്ട്സ്ആപ്പ് ഹെൽപ്പ് ലൈൻ നമ്പറിലേക്ക് സൊഹൈൽ പാഷ ഒന്നിലധികം തവണ ഭീഷണി സന്ദേശങ്ങൾ അയച്ചത്. താൻ ലോറൻസ് ബിഷ്‌ണോയ് സംഘത്തിലെ അംഗമാണെന്നും അഞ്ച് കോടി രൂപ തന്നില്ലെങ്കിൽ സൽമാനെ വധിക്കുമെന്നുമായിരുന്നു ഭീഷണി.

ഇതിന് പുറമെ ‘മേം സിക്കന്ദർ ഹൂ’ എന്ന ഗാനത്തിന്റെ രചയിതാവിനെ വധിക്കുമെന്നും ഭീഷണി സന്ദേശത്തിൽ പറഞ്ഞിരുന്നു. ഈ ഗാനം രചിച്ചത് സൊഹൈൽ തന്നെയാണ്. പാട്ട് പ്രശസ്തമാകുന്നതിന് വേണ്ടിയാണ്, പ്രശസ്തനായ ഒരു വ്യക്തിക്ക് ഭീഷണി സന്ദേശം അയച്ചതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. സൽമാന്റെ പേരിനൊപ്പം ഈ ഗാനവും രചയിതാവിന്റെ പേരും കൂടി വരുമ്പോൾ ആളുകൾ പാട്ട് കേൾക്കുമെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.

ഭീഷണി സന്ദേശങ്ങൾ ലഭിച്ചതിന് പിന്നാലെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധയിലാണ് റായ്ചൂരിൽ നിന്നാണ് സന്ദേശങ്ങൾ എത്തിയതെന്ന് കണ്ടെത്തിയത്. വെങ്കിടേശ് നാരായണൻ എന്നയാളുടേത് ആയിരുന്നു ഈ നമ്പർ. ഇദ്ദേഹത്തിന്റെ ഫോണില്‍ ഇന്റർനെറ്റ് സൗകര്യം ഉണ്ടായിരുന്നില്ല. എന്നാൽ ഈ ഫോണിൽ വാട്‌സ്ആപ്പ് ഇൻസ്റ്റാളേഷൻ ഒടിപി ലഭിച്ചതായി പൊലീസ് കണ്ടെത്തി.

തുടർന്ന് വെങ്കിടേശിനെ ചോദ്യം ചെയ്തപ്പോഴാണ് ഒരു അപരിചിതനായ വ്യക്തി ഫോൺ ചെയ്യുന്നതിനായി തന്നെ സമീപിച്ചതായി ഇദ്ദേഹം പറഞ്ഞത്. വെങ്കിടേശിന്റെ നമ്പർ ഉപയോഗിച്ച് സൊഹൈൽ ഖാൻ സ്വന്തം ഫോണിൽ വാട്‌സ്ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. പിന്നാലെയാണ് ക്രൈംബ്രാഞ്ച് സംഘം റായ്ചൂരിലെ മാനവി ഗ്രാമത്തിൽ നിന്നും ഇയാളെ അറസ്റ്റ് ചെയ്തത്. സൊഹൈലിനെ മുംബൈലെത്തിച്ച ശേഷം വിശദമായ ചോദ്യം ചെയ്യലിന് വർളി പൊലീസിന് കൈമാറിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.

 

Tags: Arrestsalman khanthreateningFEATURED2YouTuber Sohail PashaThreatening Actor Salman Khan
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies