പണം നൽകാൻ വിസമ്മതിച്ചിന് പിന്നാലെ യാത്രക്കാരനു നേരെ തുണിപൊക്കി നഗ്നതാ പ്രദർശനം നടത്തി ട്രാൻസ്ജെൻഡർ. ഡൽഹി മെട്രോയിലാണ് സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. മെട്രോയിൽ ഇരുന്ന യുവാവിന് നേരെ വന്ന ട്രാൻസ്ജെൻഡർ വുമൺ ഡാൻസ് ചെയ്ത ശേഷം പണം ആവശ്യപ്പെട്ടു. യുവാവ് നൽകാതിരുന്നതോടെ അസഭ്യം പറഞ്ഞ ഇവർ പരസ്യമായി തുണിപൊക്കി കാട്ടുകയായിരുന്നു.
മിനിട്ടുകൾ നീണ്ട തർക്കത്തിന് പിന്നാലെയായിരുന്നു നഗ്നതാ പ്രദർശനം. യാത്രക്കാരിലാരോ പകർത്തിയ വീഡിയോയാണ് പ്രചരിച്ചത്. യുവാവ് യതൊരു പ്രകോപനവും സൃഷ്ടിക്കാതെ സീറ്റിൽ ഇരുന്നെങ്കിലും ഇയാളെ തെറി വിളിച്ചുകൊണ്ടാണ് ട്രാൻസ്ജെൻഡർ അക്രമിക്കാൻ മുതിർന്നതും നഗ്നതാ പ്രദർശനം നടത്തിയതും.
വീഡിയോ പ്രചരിച്ചതോടെ ട്രാൻസ്ജെൻഡറിനെതിരെ വിമർശനവും ഉയർന്നു. ഇവർക്കെതിരെ നടപടിയെടുക്കണമെന്ന് നെറ്റിസൺസ് ആവശ്യപ്പെട്ടു. നേരത്തെ ട്രെയിനിലും ബസിലും ചുവന്ന തെരുവിലുമായിരുന്നു ഇപ്പോൾ മെട്രോയിലും തുണിപൊക്കി കാട്ടാൻ തുടങ്ങി. ഇനി സ്പൈസിലും എയർ ഇന്ത്യയിലും ഇൻഡിഗോയിലും ഉടനെ കാണാം എന്നായിരുന്നു ഒരാളുടെ കമന്റ്. ഇത്തരക്കാരെ മെട്രോയിൽ എന്തിനാണ് കയറ്റിയതെന്നായിരുന്നു മറ്റൊരാൾ ചോദിച്ചത്.
Kalesh b/w a Guy and Transgender inside Delhi Metro over not giving him money
pic.twitter.com/0PZW9gGlC5— Ghar Ke Kalesh (@gharkekalesh) November 13, 2024