പുഷ്പ 2 സിനിമയുടെ പ്രത്യേക പ്രദർശനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുന്റെ വാദങ്ങളെ പൊളിച്ച് പൊലീസ്. യുവതിയുടെ മരണ വിവരം അറിഞ്ഞിട്ടും അല്ലു അർജുൻ സിനിമ കാണുന്നത് തുടർന്നുവെന്നും തിയേറ്ററിൽ നിന്ന് പോകാൻ തയാറായില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു. ഇത് തെളിയിക്കുന്നതിനായി ചില സിസിടിവി ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു. സ്ത്രീ മരിച്ചത് അറിഞ്ഞില്ലെന്നായിരുന്നു അല്ലുവിന്റെ വാദം.
അല്ലു എത്തിയ സന്ധ്യ തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങളാണ് വാർത്താസമ്മേളനത്തിൽ പൊലീസ് പുറത്തുവിട്ടത്. താരത്തിന്റെ മാനേജരോട് ദുരന്തവാർത്ത അറിയിച്ചെങ്കിലും അല്ലുവിനെ കാണാൻ അനുവദിച്ചില്ലെന്ന് എസിപി രമേഷ് കുമാർ പറയുന്നു. മാനേജരോട് നടൻ ഉടൻ തിയേറ്ററിൽ നിന്ന് പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതിന് വഴങ്ങിയില്ല.
ഷോ പൂർത്തിയാകും വരെ തിയേറ്ററിൽ തുടരുമെന്ന് അല്ലു മറുപടി നൽകിയതായും പൊലീസ് പറഞ്ഞു. തിയേറ്റിൽ നിന്ന് മടങ്ങുമ്പോഴും അല്ലു ആരാധകരെ കാണുകയും അഭിവാദ്യം ചെയ്യുകയും ചെയ്തുവെന്നും പാെലീസ് പറഞ്ഞു. നടന്റെ സുരക്ഷ ഉദ്യോഗസ്ഥർ ജനങ്ങളെയും പൊലീസിനെയും പിടിച്ചുത്തള്ളിയെന്നും ഹൈദരാബാദ് സിറ്റി പൊലീസ് കമ്മിഷണർ സിവി ആനന്ദ് പറഞ്ഞു.
Chikkadapally ACP Ramesh on Sunday said that @alluarjun told them he would leave the #SandhyaTheatre after watching his film #Pushpa2ThaRule on December 4.
The police informed the actor that a woman died and her son sustained injuries in a stampede during his… pic.twitter.com/dyTXXcGjFH
— NewsMeter (@NewsMeter_In) December 22, 2024