വടക്കുപടിഞ്ഞാറൻ തുർക്കിയിൽ വമ്പൻ റിസോർട്ടിന് തീപിടിച്ച് 66-പേർക്ക് ദാരുണാന്ത്യം. 33 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവർ മരണ ഭയത്തിൽ 12 നിലയുള്ള കെട്ടിടത്തിൽ നിന്ന് ചാടിയെന്നാണ് സൂചന. ചൊവ്വാഴ്ച 3.30നായിരുന്നു അപകടം. ബൊലു പ്രവശ്യയിലെ ഗ്രാന്റ് കർത്താൽ കയ റിസോർട്ടിലാണ് തീപിടിത്തമുണ്ടായത്. രണ്ടുപേർ കെട്ടിടത്തിൽ നിന്ന് ചാടിയതിന് പിന്നാലെയാണ് മരിച്ചത്. ചിലർ കിടക്കയിലെ ബെഡ്ഷീറ്റും ബ്ലാങ്കറ്റുകളും ഉപയോഗിച്ച് കെട്ടിടത്തിൽ നിന്ന് തൂങ്ങിയിറങ്ങാനും ശ്രമിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
234 അതിഥികളാണ് ഹോട്ടലിലുണ്ടായിരുന്നത്. റിസോർട്ട് മുഴുവൻ പുക നിറഞ്ഞതോടെ ആൾക്കാർക്ക് പുറത്ത് കടക്കാനുള്ള വഴി കണ്ടെത്താനായില്ല. തുർക്കി സർക്കാർ ദുരന്തത്തിൽ ആറ് പ്രോസിക്യൂട്ടർമാരെ അന്വേഷണത്തിന് നിയമിച്ചു. ഹോട്ടലിലെ തടിയിലെ നിർമാണങ്ങളാണ് തീപടരുന്നതിന്റെ വേഗത കൂട്ടിയതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 161 മുറികളാണ് റിസോർട്ടിലുണ്ടായിരുന്നത്.
കൊറോഗ്ലു പർവതനിരയിലെ പ്രശസ്തമായ സ്കി റിസോർട്ടാണ് കർത്താൽകയ. ഇസ്താംബുള്ളിൽ നിന്ന് 300 കിലോമീറ്റർ കിഴക്കാണ് റിസോർട്ട് സ്ഥിതി ചെയ്യുന്നത്. 38 ഫയർ ട്രക്കുകളും 28 ആംബുലൻസുകളുമാണ് രക്ഷാപ്രവർത്തനത്തിനെത്തിയത്. സമീത്തെ മറ്റ് റിസോർട്ടുകളിൽ നിന്നും ആൾക്കാരെ ഒഴിപ്പിച്ചു.
A devastating fire at a hotel in Turkey leaves at least 10 dead, with people jumping out of windows in panic
The tragedy occurred at the popular Kartalkaya ski resort in Bolu, Turkey. The fire broke out in the hotel’s restaurant.
Reports confirm 10 fatalities, two of whom died… pic.twitter.com/L3SiPKlQjZ
— NEXTA (@nexta_tv) January 21, 2025