കേജരിവാളിനെ തോൽപ്പിച്ചവൻ; ആപ്പിന്റെ 'തല' അരിഞ്ഞുവീഴ്ത്തിയവൻ; PFI-യുടെ ഹിറ്റ്ലിസ്റ്റിൽ അകപ്പെട്ടയാൾ; ആരാണ് പർവേഷ് വർമ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേജരിവാളിനെ തോൽപ്പിച്ചവൻ; ആപ്പിന്റെ ‘തല’ അരിഞ്ഞുവീഴ്‌ത്തിയവൻ; PFI-യുടെ ഹിറ്റ്ലിസ്റ്റിൽ അകപ്പെട്ടയാൾ; ആരാണ് പർവേഷ് വർമ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2025, 06:30 pm IST
Facebook
Twitter
WhatsAppTelegram

ഫെബ്രുവരി എട്ടിന് ജനവിധി വന്നപ്പോൾ വട്ടപ്പൂജ്യമായിരിക്കുകയാണ് അരവിന്ദ് കേജരിവാൾ. ആദർശങ്ങളുടെ മൂടുപടമണിഞ്ഞ് ഡൽഹിയെ കബളിപ്പിച്ചതിനുള്ള മറുപടി ജനങ്ങൾ പോളിം​ഗ് ബൂത്തിലൂടെ നൽകി കഴിഞ്ഞു. ന്യൂഡൽഹി മണ്ഡലത്തിൽ കേജരിവാളിനെ മുട്ടുകുത്തിച്ചതാകട്ടെ ബിജെപിയുടെ പർവേഷ് വർമയും.

ആരാണ് പർവേഷ് വർമ..

47-കാരൻ!! മുഴവൻ പേര് പർവേഷ് സാഹിബ് സിം​ഗ് വർമ. 1977ൽ ഹിന്ദു ജാട്ട് കുടുംബത്തിൽ ജനനം. ഡൽഹി മുൻ മുഖ്യമന്ത്രി സാഹിബ് സിം​ഗ് വർമയുടെ അഞ്ച് മക്കളിൽ ഒരാൾ. ആർകെ പുരത്തെ പബ്ലിക് സ്കൂളിൽ വിദ്യാഭ്യാസം. കിരോരി മാൽ കോളേജിൽ നിന്ന് ബിരുദവും ഫോർ സ്കൂൾ ഓഫ് മാനേജ്മെന്റിൽ നിന്ന് എംബിഎയും.

രാഷ്‌ട്രീയകുടുംബത്തിൽ നിന്നുള്ള പർവേഷിന്റെ രാഷ്‌ട്രീയ പ്രവേശനം 2013-ലായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ മെഹ്രൗലി മണ്ഡലത്തിൽ നിന്ന് ബിജെപിയുടെ ജനപ്രതിനിധിയായി. ശേഷം 2014ൽ പശ്ചിമ ഡൽഹിയിൽ നിന്ന് ലോക്സഭയിലേക്ക്. 2019ലെ പൊതുതെരഞ്ഞെടുപ്പിൽ സീറ്റുനിലനിർത്തിയത് 5.78 ലക്ഷം ഭൂരിപക്ഷത്തോടെ.

കേജരിവാളിന്റെ എതിർസ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ പർവേഷ് വർമ ആപ്പിനോട് യുദ്ധമാരംഭിച്ചിരുന്നു. 2025ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അരവിന്ദ് കേജരിവാളിനെതിരെ ക്യാമ്പയിനുകൾ നയിച്ചതും പർവേഷ് സാഹിബായിരുന്നു. കേജരിവാളിനെ നീക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്നതായിരുന്നു ക്യാമ്പയിൻ. ഡൽഹിക്ക് കേജരിവാൾ നൽകിയ പൊള്ള വാ​ഗ്ദാനങ്ങൾ ഓരോന്നും പർവേഷ് വർമ അക്കമിട്ട് നിരത്തി. ന്യൂഡൽഹി മണ്ഡലത്തിൽ നിന്ന് കേജരിവാളിനെ തുരത്തിയാൽ യമുനയെ മലിനമുക്തമാക്കുമെന്നും ചേരിനിവാസികൾക്ക് പാർപ്പിടം നൽകുമെന്നും 50,000 സർക്കാർ ജോലികൾ സൃഷ്ടിക്കുമെന്നും പർവേഷ് വർമ ഉറപ്പുനൽകി.

ഇസ്ലാമിസ്റ്റുകളുടെ കണ്ണിലെ കരടുകൂടിയായിരുന്നു പർവേഷ് വർമ. അതുകൊണ്ടുതന്നെ പിഎഫ്ഐയുടെ ഹിറ്റ് ലിസ്റ്റിൽ അദ്ദേഹം ഉണ്ടായിരുന്നതായും പറയപ്പെടുന്നു. ലക്നൗ ജയിലിൽ കഴിയുന്ന പോപ്പുലർഫ്രണ്ട് കമാൻഡർമാർ ദേശീയ അന്വേഷണ ഏജൻസിക്ക് നൽകിയ മൊഴിയിലൂടെയാണ് ഇക്കാര്യം വിവരം പുറത്തുവന്നത്. പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ നടന്ന ഡൽഹി കലാപത്തിൽ ഇസ്ലാമിസ്റ്റുകൾക്കേറ്റ കനത്ത തിരിച്ചടിയായിരുന്നു പർവേഷ് വർമ ടാർഗെറ്റ് ചെയ്യപ്പെടാൻ കാരണം. അന്ന് ഡൽഹിയിലെ സജീവ നേതാക്കളിലൊരാളായിരുന്നു പർവേഷ് വർമ. തുടർന്ന് പിഎഫ്ഐയുടെ നോട്ടപ്പുള്ളിയായെങ്കിലും പിഎഫ്ഐ നേതാക്കൾ പിടിയിലായതോടെ വധിക്കാനുള്ള പദ്ധതി പൊളിയുകയായിരുന്നു.

Tags: BJPDelhiAAPDelhi electionDelhi Elections 2025Parvesh VermaParvesh Sahib Singh Verma
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies