"എല്ലാ ലോകനേതാക്കളുമായും സംസാരിക്കാൻ കഴിയുന്ന ഏക നേതാവ്"; മോദിയുടെ നയതന്ത്ര വൈദഗ്ധ്യത്തെ പുകഴ്ത്തി ചിലി പ്രസിഡന്റ്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“എല്ലാ ലോകനേതാക്കളുമായും സംസാരിക്കാൻ കഴിയുന്ന ഏക നേതാവ്”; മോദിയുടെ നയതന്ത്ര വൈദഗ്ധ്യത്തെ പുകഴ്‌ത്തി ചിലി പ്രസിഡന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2025, 11:18 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്ര വൈദഗ്ധ്യത്തെ പുകഴ്‌ത്തി ചിലി പ്രസിഡന്റ് ഗബ്രിയേൽ ബോറിക് ഫോണ്ട്. മോദി എല്ലാ ലോകനേതാക്കളുമായും നല്ല ബന്ധം പുലർത്തുന്ന നേതാവാണെന്നും ഇന്നത്തെ ഭൗമരാഷ്‌ട്രീയ അന്തരീക്ഷത്തിലെ പ്രധാന പ്ലേയറാണ് മോദിയെന്നും അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഇന്ത്യാ സന്ദർശനത്തിനെത്തിയതാണ് ചിലി പ്രസിഡന്റ് ഗബ്രിയേൽ ബോറിക് ഫോണ്ട്. കഴിഞ്ഞ ദിവസം രാഷ്‌ട്രപതി ഭവനിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം പ്രധാനമന്ത്രിയെ പ്രശംസിച്ചത്.

“ലോകത്തിലെ എല്ലാ നേതാക്കളുമായും, മിസ്റ്റർ പുടിൻ, മിസ്റ്റർ ട്രംപ്, മിസ്റ്റർ സെലെൻസ്‌കി, യൂറോപ്യൻ യൂണിയൻ, ബ്രിക്‌സിലെയും ഇറാനിലെയും ലാറ്റിൻ അമേരിക്കൻ നേതാക്കൾ എന്നിവരുമായും സംസാരിക്കാൻ കഴിയുന്ന ഒരു സവിശേഷ പദവി പ്രധാനമന്ത്രി മോദിക്കുണ്ട്. ഇപ്പോൾ മറ്റൊരു നേതാവിനും ചെയ്യാൻ കഴിയാത്ത കാര്യമാണിത്. ഇന്നത്തെ ഭൗമരാഷ്‌ട്രീയ അന്തരീക്ഷത്തിൽ നിങ്ങൾ (പ്രധാനമന്ത്രി മോദി) ഒരു പ്രധാന നേതാവാണ്,” ചിലി പ്രസിഡന്റ് കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളെ പ്രശംസിച്ച ബോറിക്, ലോകത്തിന് സമാധാനം കൊണ്ടുവരാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും പറഞ്ഞു. “ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ഇന്ത്യയിൽ അധികാര വിഭജനമുണ്ട്. ഇന്ത്യയിൽ ആവിഷ്കാര സ്വാതന്ത്ര്യമുണ്ട്. ഇന്ത്യയിൽ നിങ്ങൾ ദാരിദ്ര്യത്തിനും അസമത്വത്തിനുമെതിരെ പോരാടുകയാണ്. ഇന്ത്യയിൽ നിങ്ങൾ ലോകത്ത് സമാധാനം സ്ഥാപിക്കാൻ പ്രതിജ്ഞാബദ്ധരാണ്,” അദ്ദേഹം പറഞ്ഞു.

ഇതാദ്യമായാണ് ചിലി പ്രസിഡന്റ് ഭാരതം സന്ദർശിക്കുന്നത്. അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ഗബ്രിയേൽ ബോറിക് ഫോണ്ട് രാഷ്‌ട്രപതിയുടെ വസതിയിൽ നൽകിയ ഊഷ്മളമായ സ്വീകരണത്തിന് നന്ദി പറഞ്ഞു. വരും ദിവസങ്ങളിൽ ആഗ്ര, മുംബൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങൾ സന്ദർശിക്കുന്ന അദ്ദേഹം ഇന്ത്യയുമായി നിരവധി ധാരണാ പത്രങ്ങളിലും ഒപ്പിടും.

Tags: pm narendra modiIndia visitDemocracydiplomatic prowess
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies