കൊച്ചി: കോതമംഗലത്ത് യുവാവിനെ പെൺസുഹൃത്ത് വിഷം നൽകി കൊലപ്പെടുത്തിയതായി സംശയം. മാതിരപ്പള്ളി സ്വദേശി അൻസിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരമാണ് മരിച്ചത്. കൊതമംഗലം ചേലാട് സ്വദേശിനിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പെൺസുഹൃത്ത് വിഷം വാങ്ങിയ കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ 30 ന് പുലർച്ചെയാണ് അൻസിലിനെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലൻസിൽ വച്ച് പെൺസുഹൃത്ത് എന്തോ കലക്കി തന്നുവെന്നും അത് കുടിച്ചതിന് ശേഷമാണ് അസ്വസ്ഥത അനുഭവപ്പെട്ടതെന്നും യുവാവ് ബന്ധുവിനോട് വെളിപ്പെടുത്തിയിരുന്നു.
പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. വധശ്രമത്തിനാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. അൻസിൽ മരിച്ചതോടെ കൊലപാതം അടക്കമുള്ള വകുപ്പുകൾ ചുമത്തും. കളമശ്ശേരി മെഡിക്കൽ കോളജിൽ രാവിലെ 10 മണിയോടെ യുവാവിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യും. ശേഷമായിരിക്കും പൊലീസിന്റെ തുടർ നടപടികൾ.















