ആനയറ മുല്ലൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തി വിഷ്ണു പോറ്റി ആത്മഹത്യ ചെയ്ത സംഭവം; മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പോലീസ് മേധാവിക്ക് പരാതി നല്‍കി ഭാര്യ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആനയറ മുല്ലൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തി വിഷ്ണു പോറ്റി ആത്മഹത്യ ചെയ്ത സംഭവം; മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പോലീസ് മേധാവിക്ക് പരാതി നല്‍കി ഭാര്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2026, 09:03 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കടകംപള്ളി ആനയറ മുല്ലൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തി വിഷ്ണു പോറ്റി മരിച്ച സംഭവത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പോലീസില്‍ പരാതി നല്‍കി വിഷ്ണുവിന്റെ ഭാര്യ. സംസ്ഥാന പോലീസ് മേധാവിക്കാണ് ഭാര്യ പരാതി നല്‍കിയത്. തീര്‍ത്ഥം നല്‍കിയപ്പോള്‍ കടകംപള്ളി നിഷേധിച്ചു. ഭക്തരുടെ മുന്നില്‍ വച്ച് വിഷ്ണുവിനെ അപമാനിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. എംഎല്‍എയുടെ ഈ പെരുമാറ്റം വിഷ്ണുവിനെ വല്ലാതെ വേദനിപ്പിച്ചുവെന്നും ഭാര്യ പരാതിയില്‍ പറയുന്നു.

ഇത് കൂടാതെ സിപിഎം നേതാക്കള്‍ ജാതി പറഞ്ഞ് അവഹേളിച്ചുവെന്നും, കടകംപള്ളിയോട് പരസ്യമായി മാപ്പ് പറയണമെന്നും പറഞ്ഞ് ഭീഷണി മുഴക്കിയെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭക്തരുടെ മുന്നില്‍ വച്ച് വിഷ്ണുവിനെ അപമാനിക്കുകയും ചെയ്തു. ക്ഷേത്ര ആചാരങ്ങളെ അദ്ദേഹം അവഹേളിച്ചുവെന്നു, ബ്രാഹ്‌മണര്‍ അല്ലാത്തതിനാല്‍ പുറത്താക്കുമെന്ന് ഭീഷണി മുഴിക്കിയെന്നും ഭാര്യ നല്‍കിയ പരാതിയില്‍ പറയുന്നു. ഇപ്പോഴത്തെ അന്വേഷണം തൃപ്തികരം അല്ലെന്നും, പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണം എന്നും പോലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുണ്ട്.

മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ക്ഷേത്രത്തില്‍ നടത്തിയ ആചാര ലംഘനം വിഷ്ണു ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ ക്ഷേത്രം ഭാരവാഹികളായ സിപിഎം നേതാക്കള്‍ ശാന്തിയെ കൊണ്ട് മാപ്പ് പറയിച്ചു. ഇതില്‍ മനംനൊന്താണ് വിഷ്ണു ആത്മഹത്യ ചെയ്തത്. വിഷ്ണു പോറ്റിയുടെ സുഹൃത്ത് ദേവന്‍ പോറ്റിയാണ് ജനം ടിവിയോട് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഉത്സവ സമയത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാ?ഗമായി കടകംപളളി സുരേന്ദ്രന്‍ ക്ഷേത്രത്തില്‍ എത്തിയിരുന്നു. അദ്ദേഹം തീര്‍ത്ഥം കൈയില്‍ വാങ്ങി കഴുകി കളഞ്ഞു. കാണാത്ത രീതിയില്‍ കളഞ്ഞെങ്കില്‍ സാരമില്ല. കഴുകി കളഞ്ഞപ്പോള്‍ സ്വാഭാവികമായും മേല്‍ശാന്തിക്ക് പ്രയാസമായി. സംഭവം നടന്ന സമയത്ത് തന്നെ അദ്ദേഹം പ്രതികരിക്കുകയും ചെയ്തു. വിശ്വാസമില്ലെങ്കില്‍ ക്ഷേത്രത്തില്‍ എത്തുന്നത് എന്തിനാണെന്നും തീര്‍ത്ഥം കൈയില്‍ വാങ്ങി തുടച്ചു കളഞ്ഞ് അവഹേളിച്ചത് മോശമായി പോയെന്നും അവിടെ നിന്ന ആളുകളോടൊക്കെ പറഞ്ഞു. ആചാര ലംഘനം അദ്ദേഹം ചോദ്യം ചെയ്ത കാര്യം ക്ഷേത്രം ഭാരവാഹികള്‍ അറിഞ്ഞു.

അങ്ങനെയൊരു കാര്യം കടകംപള്ളി ചെയ്തിട്ടില്ലെന്ന് എല്ലാവരോടും പറയണമെന്നും പരസ്യമായി മാപ്പ് പറയണമെന്നും അവര്‍ വിഷ്ണുവിനോട് ആവശ്യപ്പെട്ടു. പിന്നാലെ ഉത്സവത്തിന്റെ അവസാന ദിവസം പുറത്തെഴുന്നള്ളിപ്പില്‍ നിന്നും മേല്‍ശാന്തിയെ മാറ്റി നിര്‍ത്തി. കടുത്ത മാനസിക പ്രയാസം കൊണ്ടാണ് അദ്ദേഹം ക്ഷേത്രത്തില്‍ തന്നെ ജീവനൊടുക്കിയത്. വിഷ്ണു ഒരു ഭീരുവല്ല, അത്രയും മാനസിക പ്രയാസം ഉണ്ടായത് കൊണ്ടാണ് അദ്ദേഹം ജീവിതം അവസാനിപ്പിച്ചത്, ദേവന്‍ പോറ്റി പറഞ്ഞു.

ക്ഷേത്ര പരിസരത്തെ ശാന്തിമഠത്തിനുള്ളിലാണ് വിഷ്ണുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിനോദ്, ഉത്തമി എന്നിവരാണ് തന്റെ മരണത്തിന് കാരണം എന്നാണ് ആത്മഹത്യ കുറിപ്പില്‍ പറയുന്നത്. സിപിഎം നേതാക്കളായ ഇവര്‍ ക്ഷേത്രം ഭാരവാഹികളാണ്. കഴിഞ്ഞ് 15 വര്‍ഷമായി ക്ഷേത്രം മേല്‍ശാന്തിയാണ് വിഷ്ണു പോറ്റി.

Tags: Suicidewifecomplaintkadakampally surendranvishnu potty
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies