മഞ്ചേശ്വരത്ത് പ്രവാസി വോട്ടുകളില്‍ കൃത്രിമത്തിന് നീക്കം; യുഡിഎഫിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ബിജെപി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മഞ്ചേശ്വരത്ത് പ്രവാസി വോട്ടുകളില്‍ കൃത്രിമത്തിന് നീക്കം; യുഡിഎഫിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2026, 09:23 pm IST
Facebook
Twitter
WhatsAppTelegram

കാസറഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, മഞ്ചേശ്വരം മണ്ഡലത്തില്‍ യുഡിഎഫ് വ്യാപകമായി കള്ളവോട്ടിന് ആസൂത്രണം ചെയ്യുന്നതായി ബിജെപി. വിദേശത്തുള്ള പ്രവാസികളുടെയും മണ്ഡലത്തിന് പുറത്തുള്ളവരുടെയും വോട്ടുകള്‍ നിയമവിരുദ്ധമായി വിനിയോഗിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്ന് കാണിച്ച് ബിജെപി ജില്ലാ നേതൃത്വം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.

മുസ്ലീം ലീഗിന് വ്യക്തമായ മേല്‍ക്കോയ്മയുള്ള 33 ബൂത്തുകള്‍ കേന്ദ്രീകരിച്ചാണ് ക്രമക്കേടുകള്‍ക്ക് പദ്ധതിയിട്ടിരിക്കുന്നതെന്ന് ബിജെപി ആരോപിക്കുന്നു. വിദേശത്തുള്ള പ്രവാസികളുടെയും മരിച്ചുപോയവരുടെയും വോട്ടര്‍ സ്ലിപ്പുകള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ വീടുകളില്‍ നിന്ന് മുന്‍കൂട്ടി ശേഖരിച്ചതായി പരാതിയില്‍ പറയുന്നു. ചില പോളിംഗ് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ പ്രവാസികളുടെ പേരില്‍ മറ്റൊരാളെക്കൊണ്ട് വോട്ട് ചെയ്യിക്കാനാണ് ശ്രമം.

കള്ളവോട്ട് സാധ്യതയുള്ള പ്രത്യേക ബൂത്തുകളുടെ പട്ടികയും ബിജെപി കമ്മീഷന് കൈമാറിയിട്ടുണ്ട്. ബിജെപിയുടെ പരാതി ഗൗരവമായി പരിഗണിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ മഞ്ചേശ്വരത്ത് കടുത്ത നിരീക്ഷണത്തിന് ഉത്തരവിട്ടു. സംശയമുള്ള എല്ലാ ബൂത്തുകളിലും വോട്ടെടുപ്പ് നടപടികള്‍ തത്സമയം നിരീക്ഷിക്കാന്‍ വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തും. വിദേശത്തുള്ളവരുടെ പ്രത്യേക പട്ടിക ബിജെപി ബൂത്ത് ഏജന്റുമാര്‍ക്ക് കൈമാറി. ഈ പട്ടികയിലുള്ള ആരെങ്കിലും വോട്ട് ചെയ്യാന്‍ എത്തിയാല്‍ കര്‍ശനമായ രേഖാപരിശോധനയ്‌ക്ക് വിധേയമാക്കും.

വോട്ടര്‍ സ്ലിപ്പിന് പുറമെ കേന്ദ്ര കമ്മീഷന്‍ അംഗീകരിച്ച മറ്റ് ഔദ്യോഗിക തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടെങ്കില്‍ മാത്രമേ വോട്ട് ചെയ്യാന്‍ അനുവദിക്കൂ എന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മഞ്ചേശ്വരത്തെ മുന്‍കാല തിരഞ്ഞെടുപ്പ് ചരിത്രം കണക്കിലെടുത്ത് പ്രശ്‌നബാധിത ബൂത്തുകളില്‍ കേന്ദ്ര സേനയെ വിന്യസിക്കാനും കമ്മീഷന്‍ ആലോചിക്കുന്നുണ്ട്. കള്ളവോട്ട് തടയാന്‍ ബൂത്ത് തലത്തില്‍ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്ന് ബിജെപി നേതൃത്വവും വ്യക്തമാക്കി. വോട്ടെടുപ്പ് സുതാര്യമാക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

Tags: ElectionCongressBJPElection CommissioncomplaintFake Vote
Share
Tweet
SendShare

More News from this section

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

Latest News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies