'മന്ത്രിമാര്‍ക്ക് വകുപ്പായില്ല, വസതിയായി; ധൂര്‍ത്തിന്റെ 'പുതുമോടിക്ക്' നാലുകോടി'
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘മന്ത്രിമാര്‍ക്ക് വകുപ്പായില്ല, വസതിയായി; ധൂര്‍ത്തിന്റെ ‘പുതുമോടിക്ക്’ നാലുകോടി’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2026, 08:23 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പുതിയ യുഡിഎഫ് മന്ത്രിസഭയില്‍ വകുപ്പുകളെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കുമ്പോഴും, വി.ഡി. സതീശനും സംഘത്തിനും തലസ്ഥാന നഗരിയില്‍ ഔദ്യോഗിക വസതികള്‍ തയാറായി. സത്യപ്രതിജ്ഞ കഴിഞ്ഞ് ഒന്നര ദിവസം പിന്നിട്ടിട്ടും മന്ത്രിമാരുടെ ചുമതലകളില്‍ അനിശ്ചിതത്വം തുടരുകയാണ്. എന്നാല്‍, ഇതിനിടയിലും തങ്ങള്‍ ആഗ്രഹിച്ച മന്ദിരങ്ങള്‍ സ്വന്തമാക്കാന്‍ മന്ത്രിമാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന നാളുകളില്‍ ലക്ഷങ്ങള്‍ മുടക്കി നവീകരിച്ച ഈ കെട്ടിടങ്ങള്‍ വീണ്ടും ഭംഗിയാക്കാനായി ഏകദേശം നാല് കോടി രൂപയാണ് പൊതുമരാമത്ത് വകുപ്പ് അനുവദിച്ചിരിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ചെലവുചുരുക്കല്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചാണ് പുതിയ സര്‍ക്കാര്‍ അധികാരമേറ്റത്. നിലവില്‍ ചോര്‍ച്ചയോ മറ്റ് കേടുപാടുകളോ ഇല്ലാത്തതും മുന്‍ മന്ത്രിമാര്‍ വൃത്തിയായി സൂക്ഷിച്ചതുമായ ഈ മന്ദിരങ്ങളില്‍, കേവലം പെയിന്റിംഗിനും മോടിപിടിപ്പിക്കലിനുമായി ഇത്രയും വലിയ തുക ധൂര്‍ത്തടിക്കുന്നതിനെതിരെ ഭരണമാറ്റത്തെ പ്രതീക്ഷയോടെ കണ്ട ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. അതേസമയം, മന്ത്രി അനൂപ് ജേക്കബിനായി താല്‍ക്കാലികമായി വാടകവീട് കണ്ടെത്താനാണ് നിലവിലെ തീരുമാനം. മന്ത്രിമാര്‍ ഒഴിഞ്ഞ വസതികളില്‍ അറ്റകുറ്റപ്പണികള്‍ അത്യാവശ്യമാണെന്ന വാദമാണ് പൊതുമരാമത്ത് വകുപ്പ് ഉയര്‍ത്തുന്നത്.

ഇതിനായി സമര്‍പ്പിച്ച 3.96 കോടി രൂപയുടെ എസ്റ്റിമേറ്റിന് ഭരണാനുമതി ലഭിച്ചുകഴിഞ്ഞു. സാമ്പത്തിക ഭദ്രത വീണ്ടെടുക്കുമെന്ന് പ്രത്യാശ നല്‍കി അധികാരത്തില്‍ വന്ന സര്‍ക്കാര്‍, ആദ്യഘട്ടത്തില്‍ തന്നെ ഇത്തരം ധൂര്‍ത്തുകളുമായി മുന്നോട്ട് പോകുന്നത് വലിയ ജനവിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

കെ. മുരളീധരന്‍- സാനഡു, എ.പി. അനില്‍കുമാര്‍- കാവേരി, പി.സി. വിഷ്ണുനാഥ്- നിള, എം. ലിജു- അജന്ത, റോജി എം. ജോണ്‍- ഗ്രേസ്, ടി. സിദ്ദിഖ്- ഗംഗ, കെ.എ. തുളസി- പ്രശാന്ത്, ബിന്ദു കൃഷ്ണ- തൈക്കാട് ഹൗസ്, ഒ.ജെ. ജനീഷ്- മന്‍മോഹന്‍ ബംഗ്ളാവ് എന്നിവയാണ് അനുവദിച്ചിട്ടുള്ളത്. ലീഗ് മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി- ലൈന്ത്രസ്റ്റ്, എന്‍. ഷംസുദീന്‍- നെസ്റ്റ്, കെ.എം. ഷാജി- പൗര്‍ണമി, പി.കെ. ബഷീര്‍- ഉഷസ്, വി.ഇ. അബ്ദുള്‍ ഗഫൂര്‍- കവടിയാര്‍ ഹൗസ് എന്നീ വസതികള്‍. മോന്‍സ് ജോസഫ്- പെരിയാര്‍, ഷിബു ബേബി ജോണ്‍- എസ്സെന്‍ഡേന്‍, സി.പി. ജോണ്‍- റോസ് ഹൗസ് എന്നിങ്ങനെയാണ് മറ്റ് വസതികള്‍.

Tags: ministerskeralaResidence
Share
Tweet
SendShare

More News from this section

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Latest News

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies