ചിറ്റൂർ : ലഹരിക്കടത്തും, മോഷണവും പതിവാക്കിയ സിപിഎം നേതാവ് അറസ്റ്റിൽ. പാലക്കാട് തത്തമംഗലം സ്വദേശി ഫിറോസ് ഖാനെയാണ് കർണാടക ചാംരാജ്നഗർ ഈസ്റ്റ് പോലീസ് ചിറ്റൂരിൽ നിന്നും അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന ഇയാളെ നിർണായക നീക്കത്തിലൂടെയാണ് പോലീസ് വലയിലാക്കിയത്.
കർണാടകയിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ലഹരിമരുന്ന് ഇടപാട് നടത്തിയിരുന്ന ആളായിരുന്നു ഫിറോസ്. ഇയാൾക്കെതിരെ പരാതികൾ വ്യാപകമായതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്. പോലീസ് തേടുന്നതായി വിവരം അറിഞ്ഞ ഫിറോസ് കേരളത്തിലേക്ക് കടന്നിരുന്നു. തുടർന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനായി അപേക്ഷ നൽകാൻ ഒരുങ്ങുന്നതിനിടെയാണ് ഫിറോസ് പിടിയിലായത്.
ചിറ്റൂരും, പാലക്കാടും കേന്ദ്രീകരിച്ച് മോഷണം ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിരുന്നയാളാണ് ഫിറോസ്. ഇയാൾക്കെതിരെ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Comments