ന്യൂഡൽഹി: കേരളവുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ വാക്സിനേഷൻ കൂട്ടണമെന്ന് കേന്ദ്ര സർക്കാറിന്റെ നിർദ്ദേശം. തമിഴ്നാട് കർണാടക സർക്കാരുകളോടാണ് കേന്ദ്രം നിർദ്ദേശം നൽകിയത്. ഇരു സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
കർശന നിയന്ത്രണമേർപ്പെടുത്തിയാൽ കേരളത്തിൽ രണ്ടാഴ്ച്ചകൊണ്ട് കൊറോണ വ്യാപന തീവ്രത കുറയുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതിനായി സമർഥവും തന്ത്രപരവുമായ അടച്ചുപൂട്ടൽ വേണമെന്നും മന്ത്രാലയവൃത്തങ്ങൾ അറിയിച്ചു. കേരളത്തിൽ കൊറോണ വ്യാപനം രൂക്ഷമാകുന്നതിനാൽ പ്രത്യേക ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Comments