മുത്വലാക്കിനെതിരായ നിയമം; മുസ്ലീം സ്ത്രീകൾക്ക് മോദി നൽകിയത് സ്വാതന്ത്ര്യമെന്ന് ജെപി നദ്ദ; ബംഗ്ലാദേശിലും പാകിസ്താനിലും പോലും ഇല്ലാത്ത നിയമമായിരുന്നുവെന്ന് നദ്ദ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുത്വലാക്കിനെതിരായ നിയമം; മുസ്ലീം സ്ത്രീകൾക്ക് മോദി നൽകിയത് സ്വാതന്ത്ര്യമെന്ന് ജെപി നദ്ദ; ബംഗ്ലാദേശിലും പാകിസ്താനിലും പോലും ഇല്ലാത്ത നിയമമായിരുന്നുവെന്ന് നദ്ദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2022, 02:03 pm IST
Facebook
Twitter
WhatsAppTelegram

ശരവസ്തി; മുത്വലാഖിനെതിരെ നിയമം കൊണ്ടുവന്നതിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി മുസ്ലീം സ്ത്രീകൾക്ക് സ്വാതന്ത്ര്യം നൽകുകയായിരുന്നുവെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. കോടിക്കണക്കിന് മുസ്ലീം സ്ത്രീകൾക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് തുല്യമായിരുന്നു ഈ നിയമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുപിയിലെ ശരവസ്തിയിൽ ഒരു പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു നദ്ദ. കർണാടക ഉൾപ്പെടെയുളള സംസ്ഥാനങ്ങളിൽ ഹിജാബിന്റെ പേരിൽ നടക്കുന്ന പ്രതിഷേധങ്ങൾ മുസ്ലീം സ്ത്രീകളുടെ സ്വാതന്ത്ര്യം ഹനിക്കുകയാണെന്ന പ്രചാരണത്തിനിടെയാണ് നദ്ദയുടെ വാക്കുകൾ.

അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ബംഗ്ലാദേശ്, ഇറാൻ, ഇറാഖ്, ഇൻഡോനേഷ്യ തുടങ്ങിയ മുസ്ലീം ഭൂരിപക്ഷ രാഷ്‌ട്രങ്ങളിൽ പോലും നിലവിലില്ലാതിരുന്ന നിയമമാണ് മുത്വലാഖ്. പക്ഷെ മതേതര രാജ്യമായ ഇവിടെ അത് കുറച്ചുനാൾ മുൻപു വരെ നിലനിന്നിരുന്നതായി നദ്ദ പറഞ്ഞു. മുസ്ലീം പ്രീണനം നടത്തുന്നവർ പോലും ഇത് അംഗീകരിച്ചിരുന്നില്ലെന്ന് നദ്ദ ചൂണ്ടിക്കാട്ടി.

യൂണിഫോമിനൊപ്പം ഹിജാബ് അനുവദിക്കേണ്ടെന്ന നിലപാട് മുസ്ലീം പെൺകുട്ടികളുടെ വിദ്യാഭ്യാസം തടസപ്പെടുത്താനാണെന്നും അവരുടെ മതപരമായ സ്വാതന്ത്ര്യത്തെ തടയാനാണെന്നുമാണ് ഒരു വിഭാഗം പ്രചരണം നടത്തുന്നത്. തീവ്ര ഇസ്ലാമിക വിഭാഗങ്ങളും പോപ്പുലർ ഫ്രണ്ട് പോലുളള രാജ്യവിരുദ്ധസംഘടനകളുമാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. സംഭവത്തെ ബിജെപിക്കെതിരായ പ്രശ്‌നമായി ചിത്രീകരിക്കാനും നീക്കം നടത്തുന്നു. ഈ സാഹചര്യത്തിലാണ് നദ്ദ മുത്വലാഖിനെതിരെ ബിജെപി സ്വീകരിച്ച ചരിത്രപരമായ ചുവടുവെയ്പിനെക്കുറിച്ച് വിശദീകരിച്ചത്.

ചെങ്കോട്ടയിൽ നിന്നും സ്വച്ഛ് ഭാരത് എന്ന ആശയം പ്രധാനമന്ത്രി അവതരിപ്പിച്ചപ്പോൾ വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച കോൺഗ്രസിന്റെയും സമാജ് വാദി പാർട്ടിയുടെയും നേതാക്കൾ ചിരിക്കുകയും പരിഹസിക്കുകയുമാണ് ചെയ്തത്. 1960 ൽ റാം മനോഹർ ലോഹ്യ പോലും പാർലമെന്റിനുളള സ്ത്രീകൾക്ക് ആവശ്യത്തിന് ശുചിമുറികൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ബിജെപി അധികാരത്തിലെത്തിയ 2014 ന് ശേഷം 11 കോടി ടോയ്‌ലെറ്റുകളാണ് രാജ്യത്ത് സ്ത്രീകളുടെ മാനം ഉറപ്പുവരുത്താൻ നിർമിച്ചതെന്നും നദ്ദ പറഞ്ഞു.

Tags: BJPtriple talaqjp naddahijab rowMuslim women
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണംപൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies