കൊച്ചി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിയായ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. പെരുമ്പാവൂർ സ്വദേശി ഷറഫുദ്ദീൻ ആണ് അറസ്റ്റിലായത്. 13 കാരിയായ പെൺകുട്ടിയെ ആണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്.
പോക്സോ ചുമത്തിയാണ് ഇയാൾക്കെതിരെ പോലീസ് കേസ് എടുത്തിരുന്നത്. കോടതിയിൽ ഹാജരാക്കിയ ഷറഫുദ്ദീനെ റിമാൻഡ് ചെയ്തു. കേസിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം കഴിഞ്ഞ ദിവസം എട്ടുവയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ഉസ്താദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
മുറിഞ്ഞകൽ മുസ്ലീം പള്ളിയിലെ ഉസ്താദ് കലഞ്ഞൂർ ഇടത്തറ സക്കീനത്തു മൻസിലിൽ അബ്ദുൽ സമദി(40)നെയാണ് കൂടൽ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബർ മുതൽ ഇയാൾ ഒന്നിലധികം തവണ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. മദ്രസയിൽ പഠിക്കാൻ ചെല്ലുമ്പോഴായിരുന്നു പീഡനം.
Comments