ബീജിങ്; യുക്രെയ്നുമേൽ റഷ്യ നടത്തുന്ന ആക്രമണങ്ങളെ വീണ്ടും ന്യായീകരിച്ച് ചൈന.റഷ്യ നടത്തുന്നത് അധിനിവേശമല്ലെന്ന് ചൈന ആവർത്തിച്ചു. എല്ലാ രാജ്യങ്ങളുടേയും പ്രാദേശികമായ വികാരങ്ങളെ മാനിക്കുന്നുണ്ട്.എന്നാൽ സുരക്ഷാ വിഷയങ്ങൾ സംബന്ധിച്ച റഷ്യയുടെ ന്യായമായ ആശങ്കകളും മനസിലാക്കുന്നുവെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം പറഞ്ഞു.
യുക്രെയ്നെ ഇപ്പോഴും നിയമാനുസൃതമായ രാജ്യമായി പരിഗണിക്കുന്നുണ്ടെന്നും അതേസമയം പ്രശ്ന പരിഹാരത്തിനുള്ള വാതിൽ യുക്രെയ്നു മുമ്പിൽ ഇപ്പോഴും അടഞ്ഞിട്ടില്ലെന്നും ചൈന ചൂണ്ടിക്കാട്ടി.
മനുഷ്യാവകാശത്തിന്റെ പേരിൽ മറ്റ് രജ്യങ്ങളുടെ കാര്യങ്ങളിൽ ഇടപെടുകയും യുദ്ധങ്ങൾ നടത്തുകയും ചെയ്ത രാജ്യമാണ് കളങ്കപ്പെടുക എന്ന് ചൈന കൂട്ടിച്ചേർത്തു. യുക്രെയ്ന് മേലുള്ള റഷ്യയുടെ ആക്രമണത്തെ എതിർക്കാത്ത ഏതൊരു രാഷ്ട്രവും കൂട്ട്കെട്ട് കൊണ്ട് കളങ്കപ്പെടും എന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ചൈന.
ഉപരോധത്തിന്റെ കാര്യമെടുത്താൽ 2011 മുതൽ യുഎസ് റഷ്യയ്ക്കെതിരെ മാത്രം നൂറിലധികം ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും അവർ പ്രതികരിച്ചില്ല ,കഷ്ടതകൾ സഹിച്ചുവെന്ന് ചൈന കൂട്ടിച്ചേർത്തു
Comments