ഗ്വാളിയോർ ; സുഹൃത്തിന്റെ അമ്മയെ പീഡിപ്പിച്ച കേസിൽ പ്രതി സുഹൈൽ ഖാനായി തെരച്ചിൽ ശക്തം . മധ്യപ്രദേശിലെ ഗ്വാളിയോർ ജില്ലയിലാണ് സംഭവം.
രണ്ടു വർഷത്തോളമായി മകന്റെ സുഹൃത്തായ സുഹൈൽ ഖാൻ പീഡനത്തിനിരയായ വീട്ടമ്മയുടെ വീട്ടിൽ വന്നു പോകാറുണ്ടായിരുന്നു . സുഹൈലിനെ സ്വന്തം മകനെപ്പോലെയാണ് കുടുംബമൊന്നടങ്കം കണ്ടിരുന്നത് . എന്നാൽ സുഹൈൽ ആദ്യം വീട്ടമ്മ കുളിക്കുന്നതിന്റെ വീഡിയോ പകർത്തി . തുടർന്ന് ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പലതവണ സുഹൈൽ ബലാത്സംഗം ചെയ്തു.
കുറച്ച് ദിവസങ്ങൾക്ക് ശേഷം, അതേ ഫോട്ടോകളും വീഡിയോകളും കാണിച്ച് പ്രതി വീട്ടമ്മയിൽ നിന്ന് 25,000 രൂപയും തട്ടിയെടുത്തു. പിന്നീട് ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ് അയാളോടൊപ്പം ജീവിക്കാനും സുഹൈൽ നിർബന്ധിക്കാൻ തുടങ്ങി . ഇല്ലെങ്കിൽ മകനെയും ഭർത്താവിനെയും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.
ദിവസങ്ങൾക്ക് മുൻപ് സുഹൈൽ വീട്ടമ്മയുടെ വീട്ടിൽ കയറി ബഹളം ഉണ്ടാക്കി . വീട്ടമ്മയുടെ ഭർത്താവിനെയും ഉപദ്രവിച്ചു. . തുടർന്നാണ് വീട്ടമ്മ ബഹോരാപൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത് .
Comments