ശിവസേന എംഎൽഎമാരെ തൽക്കാലം അയോഗ്യരാക്കില്ല; നീക്കം സ്റ്റേ ചെയ്ത് സുപ്രീംകോടതി; ഇരുപക്ഷത്തിനും ഉത്തരവ് ബാധകം - SC stays proceedings on disqualification of Shiv Sena MLAs
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശിവസേന എംഎൽഎമാരെ തൽക്കാലം അയോഗ്യരാക്കില്ല; നീക്കം സ്റ്റേ ചെയ്ത് സുപ്രീംകോടതി; ഇരുപക്ഷത്തിനും ഉത്തരവ് ബാധകം – SC stays proceedings on disqualification of Shiv Sena MLAs

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2022, 03:37 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : മഹാരാഷ്‌ട്രയിൽ ശിവസേന എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഉദ്ധവ് പക്ഷത്തിന്റെയും ഷിൻഡെ പക്ഷത്തിന്റെയും വാദം കേട്ട ശേഷം മാത്രമേ അന്തിമ തീരുമാനത്തിൽ എത്തൂ എന്നും കോടതി വ്യക്തമാക്കി. കോടതിയുടെ തീരുമാനം വരുന്നത് വരെ എംഎൽഎമാർക്കെതിരെ സ്പീക്കർക്ക് നടപടിയെടുക്കാനാകില്ല.

ഷിൻഡെ സർക്കാർ അധികാരത്തിൽ ഏറിയതിന് പിന്നാലെയാണ് അയോഗ്യരാക്കണമെന്നാണ് ഇരുപക്ഷവും പരസ്പരം ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പക്ഷത്തിലെ 39 പേരെയും ഉദ്ധവ് താക്കറെ ഗ്രൂപ്പിലെ 14 പേരെയും അയോഗ്യരാക്കണമെന്നതാണ് ആവശ്യം. തുടർന്ന് 53 ശിവസേന എംഎൽഎമാർക്ക് നിയമസഭാ സെക്രട്ടറി കാരണം കാണിക്കൽ നോട്ടീസും അയച്ചിരുന്നു. സ്പീക്കർ തിരഞ്ഞെടുപ്പിലും വിശ്വാസവോട്ടെടുപ്പിലും ഇരുപക്ഷവും പാർട്ടി വിപ്പ് ലംഘിച്ചുവെന്ന് ആരോപിച്ചാണ് നോട്ടീസ്.

വിശ്വാസവോട്ടെടുപ്പിൽ വിജയിച്ചതിന് പിന്നാലെയാണ് ഷിൻഡെ പക്ഷം താക്കറെ ക്യാമ്പിലെ 14 എംഎൽഎമാർക്ക് നോട്ടീസ് നൽകിയത്. ശിവസേനയുടെ ചീഫ് വിപ്പായി സ്പീക്കർ അംഗീകരിച്ച ഭരത് ഗൊഗവാലെ നൽകിയ വിപ്പ് ലംഘിച്ചതിനെ തുടർന്നായിരുന്നു നടപടി. വിശ്വാസ വോട്ടെടുപ്പിൽ ഏക്നാഥ് ഷിൻഡെ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് ഭരത് ഗൊഗാവാലെ എല്ലാ ശിവസേന എംഎൽഎമാരോടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഉദ്ധവ് പക്ഷത്തെ എംഎൽഎമാർ വിപ്പ് ലംഘിച്ചു. വിപ്പ് ലംഘിക്കുന്നത് നിയമസഭാ ചട്ടങ്ങളിൽ ഗുരുതരമായ കുറ്റമാണ്. ഈ സാഹചര്യത്തിലാണ് ഇവർക്ക് നോട്ടീസ് അയച്ചത്.

അതേസമയം പാർട്ടി ചീഫ് വിപ്പിനെ സ്ഥാനത്ത് നിന്നും നീക്കം ചെയ്ത് മറ്റൊരാളെ വിപ്പ് സ്ഥാനത്തേക്ക് നിയമിച്ചത് ചോദ്യം ചെയ്തുകൊണ്ട് ഉദ്ധവ് താക്കറെ പക്ഷം സുപ്രീം കോടതിയെ സമീപിച്ചു. കൂറുമാറി ഷിൻഡെ പക്ഷത്ത് ചേർന്നതിന് 39 എംഎൽഎമാർക്ക് നോട്ടീസ് നൽകുകയും ചെയ്തിരുന്നു.

 

Tags: MAHARASHTRASupreme Courtshivsena
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies